കയറ്റുമതി അഞ്ചുമാസത്തെ ഉയർന്ന നിലയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

കയറ്റുമതി അഞ്ചുമാസത്തെ ഉയർന്ന നിലയിൽ

ന്യൂഡൽഹി:ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി. ഫാർമ, കെമിക്കൽ, എൻജിനീയറിങ് മേഖലയിലെ വളർച്ചയാണ് ഇതിനു സഹായിച്ചത്. 2018-'19 സാമ്പത്തികവർഷം 33,100 കോടി ഡോളറിന്റെ (23.03 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഇതുവരെയുള്ള ഏറ്റവും കൂടിയ നിരക്കാണിത്. 2013-'14 സാമ്പത്തികവർഷമാണ് ഇതിനുമുമ്പ് ഇന്ത്യയുടെ കയറ്റുമതി ഏറ്റവും മെച്ചപ്പെട്ടത്. അന്ന് 31,440 കോടി ഡോളറിന്റേതായിരുന്നു കയറ്റുമതി. പല ആഗോള വെല്ലുവിളികൾ നേരിട്ടാണ് 2018-'19 വർഷം ഇന്ത്യ നേട്ടം കൈവരിച്ചതെന്ന് വാണിജ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മാർച്ചിൽ 3,255 കോടി ഡോളറിന്റെ (2.2 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് നടത്തിയത്. കഴിഞ്ഞവർഷം ഇതേ സമയത്ത് ഇത് 2932 കോടി ഡോളറിന്റേതായിരുന്നു. 2018 ഒക്ടോബറിനുശേഷമുള്ള ഏറ്റവും മികച്ച കയറ്റുമതി വളർച്ചയാണ് ഇത്തവണത്തേത്; 17.86 ശതമാനം. കയറ്റുമതിയിൽ ഇക്കൊല്ലം പുതിയ റെക്കോഡിടുമെന്നാണ് വിലയിരുത്തൽ. 53,540 കോടി ഡോളറിന്റെ (37.23 ലക്ഷം കോടി രൂപ) കയറ്റുമതി നടക്കുമെന്ന് കരുതുന്നു. 7.97 ശതമാനമാണ് വളർച്ചനിരക്ക്. ഇക്കൊല്ലം മാർച്ചിൽ ഇറക്കുമതിയിൽ 1.44 ശതമാനം വർധനയുണ്ടായി. 4344 കോടി ഡോളറിന്റെ (3.02 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് ഇന്ത്യ നടത്തിയത്.


from mathrubhumi.latestnews.rssfeed http://bit.ly/2Dl2KlZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages