യോനക്‌സ്- സണ്‍റൈസ് മാതൃഭൂമി ഓപ്പണ്‍ ബാഡ്മിന്റണ്‍: സാറ, ജോനില്‍, ആന്‍ഡ്രിയ മുന്നോട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

യോനക്‌സ്- സണ്‍റൈസ് മാതൃഭൂമി ഓപ്പണ്‍ ബാഡ്മിന്റണ്‍: സാറ, ജോനില്‍, ആന്‍ഡ്രിയ മുന്നോട്ട്

കോഴിക്കോട്: യോനക്സ്- സൺറൈസ് മാതൃഭൂമി ഓപ്പൺ അഖിലേന്ത്യാ സീനിയർ റാങ്കിങ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ അഞ്ച് വനിതാ താരങ്ങൾ യോഗ്യതാ മത്സരങ്ങളിലെ അവസാന റൗണ്ടിലെത്തി. ദേശീയ ജൂനിയർ ഒന്നാം നമ്പർ നഫീസാ സാറാ സിറാജ്, ജെ. ജോനിൽ നിഫി, ആൻഡ്രിയ സാറാ കുര്യൻ, ദിവ്യ അരുൺ, ബി.എം. നീരജ എന്നിവരാണ് മുന്നേറിയത്. അടുത്ത മത്സരത്തിൽ ജയിച്ചാൽ ഇവർക്ക് മെയിൻ ഡ്രോയിൽ സ്ഥാനം നേടാം. കേരളത്തിന്റെ എസ്.എസ്. മേഘയെയാണ് ആദ്യവട്ടത്തിൽ സാറ കീഴടക്കിയത് (16-14, 15-6). ജോനിൽ ഹിമാചലിന്റെ ദർശാ ഗൗതമിനെ തോൽപ്പിച്ചു (8-15, 15-5, 15-5). ആൻഡ്രിയ ഹരിയാണയുടെ ദിവ്യയെ കീഴടക്കി (15-9, 15-6). അസമിന്റെ അങ്കിതയെ കടുത്ത പോരാട്ടത്തിലാണ് ദിവ്യാ അരുൺ മറികടന്നത് (15-9, 11-15, 17-15). നീരജയ്ക്കെതിരേ ജാർഖണ്ഡിന്റെ ഷഗുഫ്ത സഹൂർ രണ്ടാം ഗെയിമിൽ പരിക്കേറ്റ് പിൻമാറി. മെയിൻ ഡ്രോയിലെ മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങും. പുരുഷ, വനിതാ വിഭാഗം സിംഗിൾസിൽ 64 പേർവീതം മത്സരിക്കും. ഞായറാഴ്ചയാണ് ഫൈനൽ. ദേശീയ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന് ടൂർണമെന്റിലെ പ്രകടനം മാനദണ്ഡമാവും. വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സ്പോർട്സിന് എക്കാലവും പ്രാമുഖ്യം നൽകിയ പാരമ്പര്യമാണ് മാതൃഭൂമിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കളിയെ ഏറെ മുന്നോട്ടുകൊണ്ടുപോവാൻ ടൂർണമെന്റിന് മാതൃഭൂമി നൽകിയ പിന്തുണ സഹായകരമാവും - രാജഗോപാൽ പറഞ്ഞു. പുതിയ താരങ്ങളുടെ പിറവിക്ക് ടൂർണമെന്റ് വേദിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രത്യേക ക്ഷണിതാവായി എത്തിയ മാതൃഭൂമി എക്സിക്യുട്ടീവ് എഡിറ്റർ പി.ഐ. രാജീവ് പറഞ്ഞു. ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. ശിവരാജൻ അധ്യക്ഷനായി. ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യാ നിരീക്ഷകൻ പ്രഭാകർ റാവു, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാകേഷ് ശേഖർ എന്നിവർ സംസാരിച്ചു. സംഘാടകസമിതി സെക്രട്ടറി എസ്. മുരളീധരൻ സ്വാഗതവും അസോസിയേഷൻ ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് സഞ്ജീവ് സാബു നന്ദിയും പറഞ്ഞു. Content Highlights:yonex All India National Ranking Badminton Tournament


from mathrubhumi.latestnews.rssfeed http://bit.ly/2VOPGMR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages