ന്യൂഡല്‍ഹി : വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ പി എം മോദി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ശരിവെച്ച് സുപ്രീംകോടതിയും. വോട്ടെടുപ്പ് തീരുന്ന മെയ് 19 വരെ ചിത്രം റിലീസ് ചെയ്യാനാകില്ല.
ചിത്രത്തിന്റെ നിര്‍മാതാക്കളാണ് പ്രദര്‍ശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സീല്‍ വച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമായ പി എം നരേന്ദ്ര മോദി എന്ന സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാവുമോ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
from mangalam.com http://bit.ly/2IX4XYr
via IFTTT
No comments:
Post a Comment