കൊളംബോ: ശ്രീലങ്കയില്‍ 300 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷീം കൊല്ലപ്പെട്ടു. കൊളംബോയിലെ ഷാംഗ്രി ലാ ഹോട്ടലിലെ സ്‌ഫോടനത്തിലാണ് ഹാഷീം കൊല്ലപ്പെട്ടത്. തൗഹീദ് ജമാ അത്ത് എന്ന സംഘടനയുടെ നേതാവാണ് ഹാഷീം. സ്‌ഫോടനത്തില്‍ സംഘടനയുടെ പങ്ക് ശ്രീലങ്കന്‍ പോലീസ് അന്വേഷിച്ചു വരികയാണ്. ശ്രീലങ്കയ്ക്ക് പുറമേ കേരളത്തിലേക്കും അതുവഴി ഇന്ത്യയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കെ ആണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാഷീം കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തേ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതിന് പിന്നാലെ അമാഖ് വാര്‍ത്താ ഏജന്‍സി പുറത്തു വിട്ട ദൃശ്യങ്ങളില്‍ മുഖം മറയ്ക്കാത്തത് ഹാഷീം ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി കാണിച്ച് ഐഎസ് പുറത്തുവിട്ട വീഡിയോയിലും ഇയാളുണ്ടായിരുന്നു. ഇതോടെ ഹാഷീമിനായി ശ്രീലങ്കന്‍ സേന അന്വേഷണം വ്യാപിപ്പിച്ചിരുന്നു. നേരത്തേ് സ്‌ഫോടനത്തിന് പിന്നാലെ ഇസ്‌ളാമിക സ്‌റ്റേറ്റുമായി ബന്ധപ്പെട്ട ചില അന്വേഷണങ്ങള്‍ സുരക്ഷാ വിഭാഗം കേരളത്തിലും നടത്തിയിരുന്നു.
നേരത്തേ ഐഎസ് അനുഭാവം പ്രകടിപ്പിച്ചതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത ചിലരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ലങ്കന്‍ സ്‌ഫോടനത്തെക്കുറിച്ച് ഇവര്‍ക്ക് എന്തെങ്കിലും സൂചന കിട്ടിയിരുന്നോ എന്നാണ് അന്വേഷിച്ചത്. എന്നാല്‍ ഇക്കാര്യം സാധൂകരിക്കുന്ന ഒരു വിവരവും കണ്ടെത്താനായില്ല. എന്നാല്‍ ആദില്‍ എഎക്‌സ് എന്ന ഫേസ്ബുക്ക് പേജ് വഴി കേരളഘടകം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുള്ളതായി കണ്ടെത്തി. ഇത് ശ്രീലങ്കന്‍ ഭീകരരായിരിക്കാം പ്രവര്‍ത്തിപ്പിച്ചിരിക്കുക എന്നാണ് പോലീസ് സംശയിക്കുന്നത്. ഐഎസിലേക്ക് ആളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തില്‍ തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുന്ന 'നിങ്ങള്‍ക്കറിയാമോ' എന്ന തലക്കെട്ടോടെ തുടങ്ങുന്ന പോസ്റ്റില്‍ ഇസ്‌ളാമിന്റെ സുവര്‍ ഭൂതകാലത്തെക്കുറിച്ചാണ് പരാമര്‍ശം.
ശ്രീലങ്കയില്‍ നാശം വിതച്ച സഹ്രാന്‍ ഹാഷീം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഐഎസ് അനുഭാവികളുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്നതായി ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്്. യൂട്യുബും ഫേസ്ബുക്കും പോലെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഈ ബന്ധം. ഹാഷീമുമായി ബന്ധപ്പെട്ടിരുന്ന ദക്ഷിണേന്ത്യക്കാര്‍ മൊഹമ്മദ് ആഷിഖ്, ഇസ്മായീല്‍, സംസുദീന്‍, ജാഫര്‍ സാദിഖ് അലി, ഷാഹുല്‍ഹമീദ് എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്്
ഇവരില്‍ ചിലര്‍ക്ക് ഹാഷീമുമായി നേരിട്ടും മറ്റുള്ളവര്‍ക്ക് ഹാഷീം നടത്തിയിരുന്ന നെറ്റുവര്‍ക്കില്‍ പെട്ടവരുമായും ബന്ധമുണ്ടായിരുന്നു എനാണ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഹാഷീമിന്റെയും കേരളത്തിലെ ഐഎസ് അനുഭാവീകളുടെയും വിദ്വേഷ ആശയവിനിമയത്തിന് സമാനതകളുണ്ട്. രണ്ടു കൂട്ടരും അവിശ്വാസികള്‍ക്ക് ഇടയിലുള്ള മുസ്‌ളീങ്ങളുടെ ജീവിതത്തെ അപകടകരമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് അവരില്‍ നിന്നും അകലം പാലിക്കണമെന്നും പറയുന്നു.
നേരത്തേ 2016 ല്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്ന ഐഎസുമായി ബന്ധമുള്ള മലയാളികള്‍ ഇസ്‌ളാമിക പഠനത്തിനായി പോയത് നവാസ് അല്‍ ഹിന്ദി എന്ന സലാഫി പണ്ഡിതന്റെ ശ്രീലങ്കയിലെ കേന്ദ്രത്തിലേക്കായിരുന്നു. കാസര്‍ഗോഡ് നിന്നുള്ള അബ്ദുള്‍ റഷീദ്, അഷ്ഫാക് മജീദ്, ഹഫീസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നത് അല്‍ ഹിന്ദി നടത്തിയിരുന്ന കേന്ദ്രത്തില്‍ ആയിരുന്നു. എന്നാല്‍ ഐഎസ് പോലെയുള്ള ഭീകര സംഘടനകളെയും തീവ്രവാദത്തെയും ന്യായീകരിക്കുന്നതിനോട് അനുകൂലിക്കാന്‍ ആകില്ലെന്ന പേരില്‍ ഇവരെ അല്‍ ഹിന്ദി പുറത്താക്കുകയും ചെയ്തു.
പിന്നീട് 2016 ഒക്‌ടോബറില്‍ ഐഎസുമായി ബന്ധമുള്ള 15 പേരെ കണ്ണൂരിലെ കനകമലയില്‍ ഒത്തു ചേര്‍ന്നപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലെ വിവിധ നേതാക്കള്‍ ജൂതന്മാര്‍ എന്നിവര്‍ക്ക് നേരെ ആക്രമണം നടത്താനുള്ള നീക്കവും ഇതിലൂടെ തടഞ്ഞിരുന്നു. ഇവരില്‍ ചിലര്‍ക്ക് തമിഴ്‌നാട്ടിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ബന്ധമുള്ളതായും കണ്ടെത്തിയിരുന്നു. പിന്നീട് പാരീസ് തീവ്രവാദി ആക്രമണത്തില്‍ പങ്കാളിയായിരുന്നു എന്ന് ആരോപണം ഉന്നയിക്കപ്പെട്ടയാളും സിറിയയിലെ ഐഎസ് താവളത്തില്‍ നിന്നും പരിശീലനം നേടിയയാളുമായ തിരുനെല്‍വേലിക്കാരന്‍ സുഭാനി ഹാജാ മൊയ്തീനെയു പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ശ്രീലങ്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ കേരളത്തിലെ അനേകം മുസ്‌ളീം സംഘടനകള്‍ അപലപിച്ചിട്ടുണ്ട്. ഈ അക്രമത്തില്‍ പങ്കാളി ആയിട്ടുള്ള ആര്‍ക്കും ഇസ്‌ളാമുമായി ഒരു ബന്ധവുമില്ലെന്നാണ് സുന്നി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ പറഞ്ഞത്. ആക്രമണകാരികള്‍ എടുത്തത് ഇസ്‌ളാമികതയ്ക്ക് എതിരായ നിലപാടാണെന്നും ചാവേറാക്രമണം പോലെയുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ ഇസ്‌ളാമെന്നല്ല ഒരു മതവും അംഗീകരിക്കില്ലെന്നും പറഞ്ഞു. മുസ്‌ളീങ്ങള്‍ക്ക് തീവ്രവാദികളില്‍ നിന്നും ഒരു സഹായവും വേണ്ടെന്നും ചാവേറുകള്‍ക്ക് എങ്ങിനെ മതം രക്ഷിക്കാനാകുമെന്നും കെഎന്‍എം നേതാക്കളും ചോദിക്കുന്നു.
from mangalam.com http://bit.ly/2IJggEw
via IFTTT
No comments:
Post a Comment