കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കര്‍ഷകര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് ലഘുലേഖ. സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെ പേരിലാണ് ലഘുലേഖ. ശനിയാഴ്ച കല്‍പ്പറ്റ പ്രസ് €ബില്‍ തപാല്‍മാര്‍ഗമാണ് ലഘുലേഖയും കുറിപ്പും എത്തിച്ചത്.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കര്‍ഷകവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. അതിനാല്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലത്തിലെ മാവോയിസ്റ്റ് ഭീഷണി പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
മാവോയിസ്റ്റ് സി.പി ജലീലിനെ ഏറ്റുട്ടലില്‍ വധിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ മാവോയിസ്റ്റ ഭീഷണിയെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
from mangalam.com http://bit.ly/2CXpVmg
via IFTTT
No comments:
Post a Comment