കണ്ണൂര്‍: ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന മുന്നറിയിപ്പുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ശ്രീമതിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പരിയാരം കുറ്റ്യേരിയില്‍ നടത്തിയ റാലി ഉദ്ഘാടനം ചെയ്താണ് മന്ത്രിയുടെ പ്രത്യേക വോട്ട് അഭ്യര്‍ത്ഥന.
അറുനൂന് രൂപയില്‍ നിന്ന് ആയിരത്തി ഇരുനൂറ് രൂപയാക്കി ശപന്‍ഷന്‍ വര്‍ധിപ്പിച്ച് ആളാണ് പിണറായി വിജയന്‍. സംസ്ഥാനത്ത് അമ്പത്തിയൊന്ന് ലക്ഷം പേര്‍ക്ക് വീടുകളില്‍ പിണറായി വിജയന്‍ പെന്‍ഷന്‍ എത്തിച്ച് നല്‍കുന്നുണ്ട്. പെന്‍ഷന്‍ വീട്ടില്‍ കൊണ്ടുവന്ന് തരുന്ന സഹകരണ ബാങ്ക് ജീവനക്കാരോടാണ് മക്കളെക്കാള്‍ അവര്‍ക്കു സ്‌നേഹമെന്നുംമന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്തിലും രണ്ടായിരത്തോളം പേര്‍ ഇത്തരത്തില്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇവരോടെല്ലാം പിണറായിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടണമെന്നാണ് കടകംപള്ളിയുടെ പക്ഷം.
from mangalam.com http://bit.ly/2U0wo5x
via IFTTT
No comments:
Post a Comment