പ്രളയവും സ്ത്രീപ്രവേശനവും അയ്യപ്പന്‍ നേരത്തേ അറിഞ്ഞു; ബോണ്ട് വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്ങ്മൂലം തെറ്റെന്ന് പറഞ്ഞ് പ്രസിഡന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

പ്രളയവും സ്ത്രീപ്രവേശനവും അയ്യപ്പന്‍ നേരത്തേ അറിഞ്ഞു; ബോണ്ട് വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്ങ്മൂലം തെറ്റെന്ന് പറഞ്ഞ് പ്രസിഡന്റ്

പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പിഎഫ് തുക കടപ്പത്രത്തില്‍ നിക്ഷേപിച്ചത് പ്രതിസന്ധി അയ്യപ്പന്‍ മുന്‍കൂട്ടി കണ്ടതുകൊണ്ടെന്ന സത്യവാങ്മൂലം തെറ്റെന്ന് പറഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.

പ്രളയവും സ്ത്രീപ്രവേശനവും അയ്യപ്പന്‍ നേരത്തേ അറിഞ്ഞെന്നും ഇതിലൂടെ ഉണ്ടായേക്കാവുന്ന പ്രതിസന്ധി മറികടക്കാന്‍ അയ്യപ്പന്‍ തുറന്നതന്ന വഴിയാണ് ബോണ്ട് നിക്ഷേപമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശം നടത്തിയിരുന്നത്.

എന്നാല്‍ ഇത് തെറ്റാണെന്നും ഇങ്ങനെയൊരു വിചിത്രവാദം സത്യവാങ്മൂലത്തില്‍ എഴുതിയ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും. ഇപ്പോഴുള്ള പരാമര്‍ശങ്ങള്‍ തിരുത്തി പുതിയ സത്യവാങ്മൂലം നല്‍കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

ജീവനക്കാരുടെ പി എഫ് തുക ധനലക്ഷ്മി ബാങ്കിന്റെ കടപ്പത്രത്തില്‍ നിക്ഷേപിച്ചത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് വിചിത്രമായ മറുപടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയത്.

ശബരിമലയാണ് ദേവസ്വം ബോര്‍ഡിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. നൂറ്റാണ്ടിനിടെയുണ്ടായ പ്രളയവും സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയും ബോര്‍ഡിന് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍, ശബരിമല അയ്യപ്പന്‍ എല്ലാം മുന്‍കൂട്ടി കണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണ്ടെത്തല്‍. അതുകൊണ്ടാണ് ഭാവിയിലെ സാമ്പത്തിക പ്രതിസന്ധി മുന്നില്‍ക്കണ്ട് അയ്യപ്പന്‍ പി എഫ് തുക കടപ്പത്രത്തില്‍ നിക്ഷേപിപ്പിച്ചതെന്നായിരുന്നു ദേവസ്വംബോഡിന്റെ വിചിത്രവാദം.

150 കോടിയുടെ പിഎഫ് നിക്ഷേപം പിന്‍വലിച്ചായിരുന്നു ധനനക്ഷ്മി ബാങ്കിന്റെ ബോണ്ടില്‍ നിക്ഷേപിച്ചത്. ബോര്‍ഡിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഈ നടപടി അപകടകരമാണെന്ന് ഓഡിറ്റ് വിഭാഗവും നേരത്തെ കണ്ടെത്തിയിരുന്നു. പിഎഫ് തുക ബോണ്ടിലും മറ്റ് നിക്ഷേപിക്കുന്നത് അത്ര സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കാന്‍ മറ്റ് ബദല്‍ നിക്ഷേപ മാര്‍ഗങ്ങളില്ലെന്ന മറുപടിയാണ് ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്.



from mangalam.com http://bit.ly/2VvuMFD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages