ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പര ; സംശയത്തിന്റെ നിഴലില്‍ തമിഴ്‌നാട്ടില്‍ സാന്നിദ്ധ്യമുള്ള തീവ്രവാദി ഗ്രൂപ്പ് വരെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പര ; സംശയത്തിന്റെ നിഴലില്‍ തമിഴ്‌നാട്ടില്‍ സാന്നിദ്ധ്യമുള്ള തീവ്രവാദി ഗ്രൂപ്പ് വരെ

ന്യൂഡല്‍ഹി: ഇസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കുകയും ലോകത്തെ വിറപ്പിക്കുകയും ചെയ്ത സ്‌ഫോടന പരമ്പയിലൂടെ ലോകശ്രദ്ധ നീളുന്നത് മാലദ്വീപില്‍ നിന്നും ബംഗ്‌ളാദേശ് വരെ പരന്നു കിടക്കുന്ന തീവ്രവാദി ഗ്രൂപ്പുകളിലേക്ക്. ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദി ഗ്രൂപ്പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടും സഹായത്താലും അനേകം തീവ്രവാദ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വിവിധ ഭീകരാക്രമണം നടത്തുകയു ചെയ്ത ഗ്രൂപ്പുകളാണ് സ്‌ഫോടനത്തിന് പിന്നില്‍ സംശയിക്കപ്പെടുന്നത്.

ദശകങ്ങള്‍ക്ക് മുമ്പ് ചാവേറാക്രമണം ശ്രീലങ്കയില്‍ ആവിഷ്‌ക്കരിച്ചത് തമിഴ് പുലികളാണ്. എന്നാല്‍ ഞായറാഴ്ചത്തെ ആക്രമണത്തില്‍ ഇസ്‌ളാമിക തീവ്രവാദ ഗ്രൂപ്പുകളാണ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ വരെ സാന്നിദ്ധ്യമുള്ള തൗഹീദ് ജമാത്ത് എന്ന ഭീകരസംഘടനയെയാണ് പ്രധാനമായും സംശയിക്കപ്പെടുന്നത്. ശരിയത്ത് നിയമങ്ങള്‍ക്കും സ്ത്രീകള്‍ ബൂര്‍ഖ ധരിക്കണമെന്നും ഉള്‍പ്പെടെയുള്ള കടുത്ത ഇസ്‌ളാമിക നിയമങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സംഘടനയുടെ സാന്നിദ്ധ്യം ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യകളില്‍ ശക്തമായ സാന്നിദ്ധ്യമാണ്.

2016 ല്‍ ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ അംഗങ്ങളായിരുന്ന പ്രദേശവാസികളായ യുവാക്കള്‍ ബംഗ്‌ളാദേശിലെ ധാക്കയിലെ നടന്ന ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ നടത്തിയ ചാവേറാക്രമണം പോലെയുള്ള ഭീകരാക്രമണങ്ങള്‍ ഇവരുടെ പേരിലുണ്ട്. ഇതിന് പുറമേ ഇസ്‌ളാമിക് സ്‌റ്റേറ്റിലേക്ക് കൂടുതല്‍ ആളുകള്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നായി മാലദ്വീപ് മാറിയിരിക്കുന്നതായി സംശയവും ഉയരുന്നുണ്ട്.

അതേസമയം അടുത്ത കാലത്തായി ശ്രീലങ്കയില്‍ ജിഹാദി ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പുതിയതായി ദ്വീപ്‌രാജ്യത്ത് ഉടലെടുത്തിട്ടുള്ള ബുദ്ധിസ്റ്റുകളും മുസ്‌ളീങ്ങളും തമ്മിലുള്ള മതവൈരം ശ്രീലങ്കയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട്. അടുത്തിടെയാണ് ബുദ്ധപ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട് ശ്രീലങ്കയില്‍ സംഘര്‍ഷം നടന്നത്. എന്നിരുന്നാലും ഭീകരവിരുദ്ധ വിഭാഗം പറയുന്നത് പുറത്തു നിന്നള്ള തീവ്രവാദി സംഘടനകളുടെ സഹായം കിട്ടാതെ ഞായറാഴ്ച നടന്ന തരം സ്‌ഫോടന പരമ്പരകള്‍ പ്രദേശവാസികളായ യുവാക്കള്‍ക്ക് തനിയെ നടത്താന്‍ സാധിക്കില്ലെന്നാണ്.



from mangalam.com http://bit.ly/2VeLxoF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages