ന്യൂഡൽഹി: കേരളത്തിൽ യുഡിഎഫിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതിന് ആംആദ്മി പാർട്ടി സംസ്ഥാന കൺവീനർ സിആർ നീലകണ്ഠനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എഎപി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. അനുമതിയില്ലാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതാണ് കാരണം. സി.ആർ. നീലകണ്ഠനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായും പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയതായും എഎപി കേന്ദ്ര നേതൃത്വം അറിയിച്ചു. അതേസമയം കേരളത്തിൽ എഎപിയുടെ പിന്തുണ എൽഡിഎഫിനാണെന്ന് നേതൃത്വം പ്രഖ്യാപിച്ചു. ഡൽഹിയിൽ സിപിഎം- എഎപി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. കേരളത്തിൽ എൽഡിഎഫിനുള്ള പിന്തുണ നിരുപാധികമെന്ന് എഎപി അറിയിച്ചു. കേന്ദ്രകമ്മിറ്റിയുടെ നിലപാട് അംഗീകരിക്കുന്നു- നീലകണ്ഠൻ പാർട്ടി നടപടി അംഗീകരിക്കുന്നതായി സിആർ നീലകണ്ഠൻ പിന്നീട് പ്രതികരിച്ചു. കേരളത്തിൽ എൽഡിഎഫിനെയോ യുഡിഎഫിനെയോ പിന്തുണയ്ക്കണ്ടേതില്ല പകരം എൻഡിഎയെ പരാജയപ്പെടുത്താൻ സാധിക്കുന്ന സ്ഥാനാർഥിക്ക് പിന്തുണ കൊടുക്കാനായിരുന്നു കേന്ദ്ര നേതൃത്വം ആദ്യം നിർദ്ദേശം നൽകിയിരുന്നത്. കേരളത്തിലെ സാഹചര്യം അനുസരിച്ച് ഓരോ മണ്ഡലത്തിലും ഇത് വ്യത്യസ്തമാണ്. കേരളത്തിൽ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ കൊടുത്താൽ എൻഡിഎയെ പരാജയപ്പെടുത്താൻ സാധിക്കില്ല. അതനുസരിച്ച് ഓരോ മണ്ഡലത്തിലെയും പ്രവർത്തകരുടെ അഭിപ്രായം സ്വീകരിച്ച് ഓരോ മണ്ഡലത്തിലും എന്ത് നിലപാട് സ്വീകരിക്കണം എന്ന് പറയുകയാണ് ചെയ്തത്. അതേ തനിക്ക് ചെയ്യാൻ സാധിക്കുമായരുന്നുള്ളു. ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ കൊടുക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊന്നുമുണ്ടാകുമായിരുന്നില്ല. ഞങ്ങളോട് നിലപാട് പറയാതിരിക്കുകയും തിരഞ്ഞെടുപ്പിന്റെ അന്തിമ സമയത്ത് തീരുമാനം പറയുകയും ചെയ്തിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ നിലപാട് പ്രഖ്യാപിക്കേണ്ടതുണ്ടല്ലോ, അതിനാൽ 18-ാം തിയതി സംസ്ഥാനത്തെ പാർട്ടിയുടെ നിലപാട് പ്രഖ്യാപിക്കുകയുമായിരുന്നു ഞാൻ ചെയ്തത്. എന്റെ തീരുമാനമല്ല, ജില്ലാ കമ്മിറ്റികൾ എടുത്ത തീരുമാനമാണ് ഞാൻ പ്രഖ്യാപിച്ചത്. എന്നെ കൺവീനറാക്കിയത് കേന്ദ്രനേതൃത്വമാണ്. അതിനാൽ എന്നെ മാറ്റി മറ്റാരെയെങ്കിലും വയ്ക്കുന്നതിനോട് എനിക്ക് വിരോധമൊന്നുമില്ല. Content Highlights:C R Neelakandan suspended from AAP
from mathrubhumi.latestnews.rssfeed http://bit.ly/2vbzqtP
via
IFTTT
No comments:
Post a Comment