തുടര്‍ച്ചയായ തോല്‍വികള്‍; രാജസ്ഥാന്‍ രഹാനെയെ മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

തുടര്‍ച്ചയായ തോല്‍വികള്‍; രാജസ്ഥാന്‍ രഹാനെയെ മാറ്റി

ജയ്പുർ: ഐ.പി.എല്ലിലെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ മാറ്റി രാജസ്ഥാൻ റോയൽസ്. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ് ഇനിയുള്ള മത്സരങ്ങളിൽ രാജസ്ഥാനെ നയിക്കുക. എട്ടു കളികളിൽ രണ്ട് ജയം മാത്രമുള്ള രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും രഹാനെയ്ക്ക് തുടർന്നുള്ള മത്സരങ്ങളിലും നിർണായക റോൾ തന്നെയാകുമെന്ന് രാജസ്ഥാൻ റോയൽസിന്റെ ഹെഡ് ഓഫ് ക്രിക്കറ്റ് സുബിൻ ബറൂച്ച വ്യക്തമാക്കി. പന്ത് ചുരുണ്ടൽ വിവാദത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഒരു വർഷം വിലക്ക് നേരിട്ട സ്മിത്തിന് ഐ.പി.എല്ലിലും അവസരം ലഭിച്ചത് കുറവായിരുന്നു. 2017-ൽ പൂണെ സൂപ്പർ ജയന്റ്സ് ക്യാപ്റ്റനായിരുന്ന സ്മിത്ത് ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. ഏപ്രിൽ 25ന് ശേഷം ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലർ, ബെൻ സ്റ്റോക്ക്സ്, ജോഫ്ര അർച്ചർ എന്നിവരുടെ സേവനം കൂടി രാജസ്ഥാന് നഷ്ടമാകും. ഇതോടെ രാജസ്ഥാന് മത്സരങ്ങൾ കൂടുതൽ കടുപ്പമാകും. കഴിഞ്ഞ സീസണിൽ രാജസ്ഥാനെ പ്ലേ ഓഫിലെത്തിക്കാൻ രഹാനെയ്ക്ക് കഴിഞ്ഞിരുന്നു. Content Highlights: Ajinkya Rahane Removed As Rajasthan Royals Skipper, Steve Smith Replaces Him


from mathrubhumi.latestnews.rssfeed http://bit.ly/2GwOHMr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages