ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ്‌ക്കെതിരെയുള്ള ലൈംഗികാരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച അഭിഭാഷകന് സുപ്രീം കോടതിയുടെ നോട്ടീസ്. പരാതി നാളെ സുപ്രീം കോടതി പരിഗണിക്കും. അഭിഭാഷകനായ ഉത്സവ് സിങ് ബെയ്ന്‍സിനാണ് കോടതി നോട്ടീസ് നല്‍കിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ചീഫ് ജസ്റ്റിസിനെതിരായ പീഡന ആരോപണം സ്വമേധയാ കേസെടുത്ത് പരിഗണിക്കുന്നത്.
ബുധനാഴച രാവിലെ 10.30നു മുമ്പ് ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം. ജെറ്റ് എയര്‍വേയ്സിന്റെ കേസില്‍ ചീഫ് ജസ്റ്റിസിനെ കൈകൂലി നല്‍കി വശത്താക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോഴാണ് ലൈംഗിക ആരോപണം ഉയര്‍ത്തുന്നതെന്നാണ് ബെയ്ന്‍സ് പറഞ്ഞത്. 'ജെറ്റ് എയര്‍വേഴ്‌സിന്റെ ഉടമ സുരേഷ് ഗോയലും ഇടനിലക്കാരനായ രൊമേശ് ശര്‍മയുമാണ് ഈ ആരോപണത്തിനു പിന്നില്‍. ജെറ്റ് എയര്‍വേയ്സിന്റെ കടങ്ങള്‍ എഴുതി തള്ളി അനുകൂലവിധി എഴുതണമെന്നാവശ്യപ്പെട്ട് കോഴ കൊടുക്കാന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ ഇത്തരമൊരു വ്യാജ ആരോപണമുന്നയിക്കുകയാണ്' ഉത്സവ് പറഞ്ഞു.
ഇത്തരം ആരോപണത്തിന്റെ തെളിവുകളടക്കം ഹാജരാക്കാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. വിധി പറയാന്‍ പണം നല്‍കുന്ന ഏര്‍പ്പാട് സുപ്രീംകോടതിയില്‍ നിര്‍ത്തലാക്കാനായിരുന്നു ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ശ്രമിച്ചതെന്നും അദ്ദേഹത്തെ തോല്‍പ്പിക്കാനും സ്ഥാനഭ്രഷ്ഠനാക്കാനും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആരോപണമെന്നുമാണ് ബെയ്ന്‍സ് പറയുന്നത്.
പരാതിയിലെ വസ്തുതാ പഴവുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കേസിലെ ഇടനിലക്കാരന്‍ തന്നെ സമീപിച്ചെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 50 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞെന്നും അഭിഭാഷകന്‍ ഉത്സവ് പറയുന്നു. വഗ്ദാനം നിഷേധിച്ചപ്പോള്‍ ഒന്നരകോടിയായി ഉയര്‍ന്നു. അജയ് പരാതിക്കാരിയുടെ ബന്ധുവാണെന്നും ബെയ്ന്‍സ് വ്യക്തമാക്കുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ബെയ്ന്‍സിന്റെ ആവശ്യം.
from mangalam.com http://bit.ly/2KYleyX
via IFTTT
No comments:
Post a Comment