പോളിംഗിനിടെ കുഴഞ്ഞ്‌വീണ് മരിച്ചവരുടെ എണ്ണം 10 ആയി; രണ്ട് പോളിംഗ് ഓഫീസര്‍മാരും കുഴഞ്ഞുവീണു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

പോളിംഗിനിടെ കുഴഞ്ഞ്‌വീണ് മരിച്ചവരുടെ എണ്ണം 10 ആയി; രണ്ട് പോളിംഗ് ഓഫീസര്‍മാരും കുഴഞ്ഞുവീണു

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള ഒരുക്കത്തിനിടെ സംസ്ഥാനത്ത് 10 പേര്‍ കുഴഞ്ഞുവീണു മരിച്ചു. രണ്ട് പോളിംഗ് ഓഫീസര്‍മാരും കുഴഞ്ഞുവീണു.

തലശേരി നഗരസഭാ മുന്‍ കൗണ്‍സിലര്‍ എകെ മുസ്തഫ (52) അടക്കമുള്ളവരാണ് മരിച്ചത്. തലശേരി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കേയാണ് മുസ്‌ലീം ലീഗ് പ്രദേശിക നേതാവ് കൂടിയായ മുസ്തഫ മരിച്ചത്. തലശേരി മാരിയമ്മ ഇസ്ലാമിയ എല്‍.പി സ്‌കൂള്‍ ബൂത്തിലാണ് സംഭവം.

കോട്ടയം ജില്ലയില്‍ വൈക്കത്ത് വോട്ട് ചെയ്യാന്‍ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറുന്നതിനിടെ 84കാരി കുഴഞ്ഞുവീണു മരിച്ചു. വൈക്കം തൃക്കരായിക്കുളം റോസമ്മ ഔസേഫ് ആണ് മരിച്ചത്.

കാസര്‍ഗോഡ് പുല്ലൂരില്‍ വോട്ട് ചെയ്യാന്‍ പോകുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു. പുല്ലുര്‍ സ്വദേശി കെ.ആര്‍ ബാബുരാജാണ് മരിച്ചത്.

ആലപ്പുഴ മാവേലിക്കര കണ്ടിയൂര്‍ യു.പി സ്‌കൂളില്‍ വോട്ട് ചെയ്ത് പുറത്തേക്കിറങ്ങിയ യാള്‍ കുഴഞ്ഞുവീണു മരിച്ചു. മറ്റം വടക്ക്, പെരിങ്ങാട്ടംപള്ളില്‍ പ്രഭാകരന്‍ (74) ആണ് മരിച്ചത്.

വോട്ട് ചെയ്ത ശേഷം വീട്ടിലെത്തിയ ആളും കുഴഞ്ഞുവീണ് മരിച്ചു. തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാര്‍ ആണ് മരിച്ചത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂര്‍ ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീയാണ് രാവിലെ കുഴഞ്ഞുവീണു മരിച്ചത്. യു.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ മൂടോളി വിജയി (64) ആണ് മരിച്ചത്. രാമവിലാസം സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയആള്‍ കുഴഞ്ഞുവീണ് മരിച്ചു. ഇരവിപുരം കിളികൊല്ലൂര്‍ എല്‍.പി സകൂളില്‍ വോട്ട് ചെയ്യാനെത്തിയ ആളാണ് കുഴഞ്ഞുവീണത്.കല്ലുംതാഴത്ത് സ്വദേശി മണിയാണ് മരിച്ചത്. വോട്ടര്‍പട്ടികയില്‍ പേരു കാണാത്തതിനെ തുടര്‍ന്ന് പോളിംഗ് ഓഫീസറുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് മണി കുഴഞ്ഞുവീണത്.

വയനാട് പനമരത്ത് വോട്ട് ചെയ്യാന്‍ വീട്ടില്‍ നിന്നിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍ (64) ആണ് വഴിയില്‍ കുഴഞ്ഞുവീണത്. പനമരം സി.എച്ച്.സിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.

പത്തനംതിട്ട വടശേരിക്കരയിലും വോട്ട് ചെയ്യാനെത്തിയ പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായി എന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. പേഴുംപാറ ഡി.പി.എം യു.പി.എസ് 178ാം നമ്പര്‍ ബൂത്തിലായിരുന്നു ഇദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യക്കുട്ടി (72) എന്ന വോട്ടറും കുഴഞ്ഞുവീണു മരിച്ചു. പാറപ്പുറം കുമാരനാശാന്‍ മെമ്മോറിയല്‍ യു.പി സ്‌കൂള്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവം.

ഏനാദിമംഗളം ചായലോട് യു.പി സ്‌കൂള്‍ 143ാം നമ്പര്‍ ബൂത്തിലും പിരളിശേരി എല്‍.പി.എസ് 69ാം നമ്പര്‍ ബൂത്തിലുമാണ് പോളിംഗ് ഓഫീസര്‍മാര്‍ കുഴഞ്ഞുവീണത്. പിരളിശേരി ബൂത്തിലെ പോളിംഗ് ഓഫീസര്‍ പ്രണുകുമാര്‍ അപസ്മാര ബാധയെ തുടര്‍ന്നാണ് തളര്‍ന്നുവീണത്.



from mangalam.com http://bit.ly/2VeGc0F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages