സ്‌റ്റോപ്പില്‍ നിര്‍ത്തിയില്ല, ചോദ്യം ചെയ്തപ്പോള്‍ അസഭ്യവര്‍ഷം: കല്ലടയ്ക്ക് പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോ വൈറല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

സ്‌റ്റോപ്പില്‍ നിര്‍ത്തിയില്ല, ചോദ്യം ചെയ്തപ്പോള്‍ അസഭ്യവര്‍ഷം: കല്ലടയ്ക്ക് പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോ വൈറല്‍

കോട്ടയം: അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സര്‍വീസായ സുരേഷ് കല്ലടയിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് പിന്നാലെ കെഎസ്ആര്‍ടിസിയില്‍ യാത്രക്കാരനെ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു.

കോട്ടയം ഏറ്റുമാനൂരില്‍ വച്ചാണ് യാത്രക്കാര്‍ക്ക് ഡ്രൈവറില്‍ നിന്നും മോശം അനുഭവമുണ്ടായത്. കണ്ടക്ടര്‍ ബെല്ലടിച്ചിട്ടും യാത്രക്കാരനെ ഇറക്കാന്‍ നിര്‍ത്താതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇത് ചോദ്യം ചെയ്തതാണ് ഡ്രൈവറെ പ്രകോപിതനാക്കിയത്. പിന്നീട് ഡ്രൈവര്‍ നിയന്ത്രിക്കുന്ന വാതില്‍ തുറക്കാതെ അസഭ്യവര്‍ഷം തുടരുകയായിരുന്നു.

ഏറ്റുമാനൂരില്‍ നിന്നും അങ്കമാലിക്ക് പോയ എ.ടി.കെ 82-ാം നമ്പര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിലെ യാത്രക്കാര്‍ക്ക് നേരെയാണ് അസഭ്യവര്‍ഷമുണ്ടായിരിക്കുന്നത്. പിന്നീട്, ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ ബസ്സില്‍ നിന്നും ഇറങ്ങിയ ഡ്രൈവറുടെ ചിത്രം പകര്‍ത്തിയ യുവാക്കളോടും ഇയാള്‍ അസഭ്യമായി സംസാരിച്ചു.



from mangalam.com http://bit.ly/2XJuWHg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages