എറണാകുളം: എറണാകുളത്തെ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് നടന്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ പരാമര്‍ശം അപക്വമാണെന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. മമ്മൂട്ടിയെ വിമര്‍ശിച്ച കണ്ണന്താനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിന്ധു ജോയ്.
'ഞാന്‍ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തത്. പനമ്പള്ളി നഗറില്‍ വോട്ട് ചെയ്തു കഴിഞ്ഞു 'സിന്ധു ജോയ് നല്ല സ്ഥാനാര്‍ഥി' ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി.രാജീവും ഹൈബി ഈഡനും ആ ബൂത്തില്‍ പോയി. രണ്ടു പേരും മികച്ച സ്ഥാനാര്‍ഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതില്‍ എന്താണ് ഇത്ര തെറ്റ്?'-സിന്ധു ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.
സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
എറണാകുളത്തു എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം നടന്‍ മമൂട്ടിക്ക് എതിരെ ഉയര്‍ത്തിയിരിക്കുന്ന വിമര്‍ശനം ബാലിശവും പ്രതിഷേധാര്‍ഹവുമാണ്. സാധാരണഗതിയില്‍ പോളിങ് തുടങ്ങുമ്പോള്‍ തന്നെ സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തും. തുടര്‍ന്ന് മറ്റു പോളിങ് സ്റ്റേഷന്‍കളിലേക്കു പോകും. മണ്ഡലത്തില്‍ പ്രമുഖര്‍ ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ അത് അന്വേഷിച്ചു അവരെ കാണാന്‍ പോകും.
രണ്ടായിരത്തി ഒന്‍പതില്‍ ഞാന്‍ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തത്. പനമ്പള്ളി നഗറില്‍ വോട്ട് ചെയ്തു കഴിഞ്ഞു 'സിന്ധു ജോയ് നല്ല സ്ഥാനാര്‍ഥി' ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി.രാജീവും ഹൈബി ഈഡനും ആ ബൂത്തില്‍ പോയി. രണ്ടു പേരും മികച്ച സ്ഥാനാര്‍ഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതില്‍ എന്താണ് ഇത്ര തെറ്റ്? അല്‍ഫോന്‍സ് കണ്ണന്താനം മോശം സ്ഥാനാര്‍ഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? തിരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കില്‍ അത് ഈ മഹാനടന്റെ പേരില്‍ വേണമായിരുന്നോ? ഈ പ്രസ്താവനയിലൂടെ താങ്കള്‍ കൂടുതല്‍ ചെറുതാവുകയാണ്!
from mangalam.com http://bit.ly/2GELEBD
via IFTTT
No comments:
Post a Comment