നിസാമുദ്ദീൻ-എറണാകുളം തീവണ്ടിയിൽ തീ; അപകടമൊഴിവായത് യാത്രക്കാരിയുടെ മനസ്സാന്നിധ്യത്താൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

നിസാമുദ്ദീൻ-എറണാകുളം തീവണ്ടിയിൽ തീ; അപകടമൊഴിവായത് യാത്രക്കാരിയുടെ മനസ്സാന്നിധ്യത്താൽ

ബെംഗളൂരു: നിസാമുദ്ദീൻ-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തീവണ്ടിയിലെ എ.സി. കോച്ചിലുണ്ടായ തീപ്പിടിത്തം തടയാനായത് യാത്രക്കാരിയുടെ സമയോചിത ഇടപെടലിനെത്തുടർന്ന്. ബി ഫോർ എ.സി. കോച്ചിൽ തീ പടരുന്നതുകണ്ട യാത്രക്കാരി റെയിൽവേ ജീവനക്കാരെയും മറ്റു യാത്രക്കാരെയും വിവരമറിയിക്കുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുംചേർന്ന് തീയണച്ചതോടെ വൻദുരന്തമാണ് ഒഴിവായത്. ഞായറാഴ്ച പുലർച്ചെ 1.20-ഓടെയാണ് സംഭവം. തീവണ്ടി ഉഡുപ്പി ജില്ലയിലെ ബിജൂർ സ്റ്റേഷനിൽനിന്ന് ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴാണ് എ.സി. കോച്ചിൽ തീ ശ്രദ്ധയിൽപ്പെട്ടത്. കുന്ദാപുര സ്റ്റേഷനിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് യാത്രക്കാരി ബി ഫോർ കോച്ചിൽ പുക ഉയരുന്നതുകണ്ടത്. ഉറക്കത്തിലായിരുന്ന യാത്രക്കാരെയും മറ്റു ജീവനക്കാരെയും ഇവർ ഉടനെ വിവരമറിയിച്ചു. ഇതിനിടെ യാത്രക്കാർ ചങ്ങലവലിച്ച് തീവണ്ടി നിർത്തുകയുംചെയ്തു. ഓടിയെത്തിയ ജീവനക്കാർ യാത്രക്കാർക്കൊപ്പംചേർന്ന് തീയണയ്ക്കുകയായിരുന്നു. എ.സി. കോച്ചിന്റെ സീറ്റിനും ജനൽ ഗ്ളാസിനും കേടുപാടുകൾ സംഭവിച്ചു. സേനാപുര സ്റ്റേഷനിലെത്തിച്ച് തീപിടിച്ച കോച്ച് വേർപ്പെടുത്തി 5.30-ഓടെയാണ് തീവണ്ടി യാത്രതുടർന്നത്. പിന്നീട് മംഗളൂരുവിൽനിന്ന് മറ്റൊരു എ.സി. കോച്ച് ഘടിപ്പിച്ചു. ചക്രത്തിന്റെ ഇടയിൽനിന്നുണ്ടായ തീപ്പൊരികളിൽനിന്നാണ് എ.സി. കോച്ചിൽ തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. തീവണ്ടിയിൽ തീപിടിച്ച വിവരം അറിഞ്ഞതോടെ അപകടം നേരിടാൻ ഒട്ടേറെ മുന്നൊരുക്കങ്ങളാണ് റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയത്. ബിജൂർ സ്റ്റേഷനിൽ വൈദ്യസംഘത്തെ ഒരുക്കിനിർത്തി. ഉഡുപ്പിയിലെയും മംഗളൂരുവിലെയും ആശുപത്രികൾക്ക് ജാഗ്രതാസന്ദേശം കൈമാറി. ഗോവയിലെ വെർനയിൽനിന്ന് റെയിൽവേയുടെ പ്രത്യേകസംഘത്തെ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചു. ആളപായമില്ലാതെ തീയണയ്ക്കാൻ സാധിച്ചതോടെ വലിയ ആശങ്കകൾക്കാണ് വിരാമമായത്. കഴിഞ്ഞ ശനിയാഴ്ച ബെംഗാർപെട്ടിൽനിന്ന് ബെംഗളൂരുവിലേക്കുവരികയായിരുന്ന പാസഞ്ചർ തീവണ്ടിക്ക് തീപിടിച്ചിരുന്നു. റെയിൽവേ ജീവനക്കാരും അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്. Content Highlights:Woman helps avert fire mishap on train in Mangaluru


from mathrubhumi.latestnews.rssfeed http://bit.ly/2GTRpvt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages