രാഹുല്‍ വയനാട്ടിലെത്തുന്നത് മുസ്ലീം വോട്ടുകള്‍ പ്രതീക്ഷിച്ച്- തുഷാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

രാഹുല്‍ വയനാട്ടിലെത്തുന്നത് മുസ്ലീം വോട്ടുകള്‍ പ്രതീക്ഷിച്ച്- തുഷാര്‍

വയനാട്: മുസ്ലിം വോട്ടുകളുടെ ഏകീകരണം പ്രതീക്ഷിച്ചാണ് രാഹുൽ അമേഠിയിൽ നിന്നും വയനാട്ടിലെത്തുന്നതെന്ന് വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. അത് നടക്കാൻ പോണില്ല. വികസനം മുന്നോട്ട് വെക്കുന്ന എൻ.ഡി.എയെ ജനങ്ങൾ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞു. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയും അമിത് ഷായും ഉൾപ്പെടെയുള്ളവർ പ്രചരണത്തിനായി മണ്ഡലത്തിലെത്തുന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ അറിയാം. രാഹുൽ കരുതുന്നത് മുസ്ലിം വോട്ടുകൾ അദ്ദേഹത്തിന് മാത്രമേ ലഭിക്കൂവെന്നാണ്. ന്യൂനപക്ഷങ്ങളെയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. എന്നാൽ വികസനമാണ് എൻ.ഡി.എയുടെ ലക്ഷ്യം. എല്ലാ ജനങ്ങളുടേയും ക്ഷേമം. സി.പി.എം ഇവിടെയിറക്കിയിരിക്കുന്നത് ദുർബലമായ സ്ഥാനാർഥിയെ ആണ്. ഞങ്ങളുടെ മത്സരം രാഹുലുമായിട്ടാണ്. എൻ.ഡി.എയുടെ പ്രചാരണം ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞുവെന്നും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലാ കളക്ടർ എ.ആർ അജയകുമാർ മുമ്പാകെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയ്ക്കൊപ്പമെത്തിയാണ് തുഷാർ നാമ നിർദേശ പത്രിക സമർപ്പിച്ചത്. Content Highlights: Tushar vellappally, nomination, wayandu


from mathrubhumi.latestnews.rssfeed https://ift.tt/2FWp737
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages