പസിഘട്ട്: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വഞ്ചന നിറഞ്ഞതാണ് കോൺഗ്രസിന്റെ പ്രകടനപത്രിക. ഇതൊരു പ്രകടനപത്രികയല്ല മറിച്ച് കാപട്യം നിറഞ്ഞ പ്രസ്താവനകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ 60 വർഷത്തെ ഭരണവും തന്റെ 60 മാസത്തെ ഭരണവും താരതമ്യം ചെയ്യാനും മോദി ആവശ്യപ്പെട്ടു. 60 വർഷം ഭരിച്ചവർ ജനങ്ങൾക്കായി ഒന്നും ചെയ്തില്ല. വെറും 60 മാസം മാത്രമാണ് ഞാൻ ഭരിച്ചത്. നിങ്ങൾക്ക് തന്നെ അതിന്റെ മാറ്റം കാണാമെന്നും മോദി പറഞ്ഞു. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് ശക്തിപകരുകയാണ് കോൺഗ്രസ്. രാജ്യദ്രോഹികൾക്ക് പിന്തുണയും നൽകുന്നു. എന്നാൽ നിങ്ങളുടെ കാവൽക്കാരൻ ഉണർന്നിരിക്കുന്നത് കൊണ്ട് ഈ ശക്തികളെയെല്ലാം മറികടക്കാൻ സാധിക്കുന്നുണ്ട്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിന് ഒരിടവേള നൽകുന്നതിലും അവധിയെടുക്കുന്നതിലം ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ വെല്ലുവിളികളേയും വെല്ലുവിളിയായി തന്നെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു വശത്ത് ചൗക്കിദാർ രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ശ്രമം നടത്തുന്നു മറ്റൊരു വശത്ത് അധികാരത്തിന് വേണ്ടി കോൺഗ്രസ് രാജ്യദ്രോഹികളുമായി കൈക്കോർക്കുന്നുവെന്നും മോദി പറഞ്ഞു. Content Highlights:'Corrupt, eyewash': PM Modi shreds Congress manifesto
from mathrubhumi.latestnews.rssfeed https://ift.tt/2OGIorT
via
IFTTT
No comments:
Post a Comment