ബോളിവുഡ് ആക്ഷന്‍ഹീറോ സണ്ണിഡിയോളും ബിജെപിയിലേക്ക് ; ഗുരുദാസ്പൂരില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

ബോളിവുഡ് ആക്ഷന്‍ഹീറോ സണ്ണിഡിയോളും ബിജെപിയിലേക്ക് ; ഗുരുദാസ്പൂരില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പിതാവ് ധര്‍മ്മേന്ദ്രയ്ക്ക് പിന്നാലെ ബോളിവുഡ് ആക്ഷന്‍ഹീറോ സണ്ണിഡിയോളും ബിജെപിയിലേക്ക്. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ താരം മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലിന്റെയും നിര്‍മ്മലാ സീതാരാമന്റെയും സാന്നിദ്ധ്യത്തിലായിരുന്നു താരത്തിന്റെ ബിജെപി പ്രവേശനം. കഴിഞ്ഞയാഴ്ച ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുമായി സണ്ണി ഡിയോള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്റെ പിതാവ് എബി വാജ്‌പേയിയ്‌ക്കൊപ്പം ചേര്‍ന്നപോലെ ഞാനും നരേന്ദ്ര മോഡിക്കൊപ്പം ചേരാന്‍ തീരുമാനിച്ചു. അടുത്ത അഞ്ചു വര്‍ഷവും നരേന്ദ്ര മോഡി തന്നെ പ്രധാനമന്ത്രിയായി ഇരിക്കേണ്ടതുണ്ടെന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം. നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണാസിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച 'മോഹല്ലാ അസ്സി' ആണ് സണ്ണിഡിയോള്‍ അവസാനമായി അഭിനയിച്ച സിനിമ. അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് വേണ്ടിയുള്ള കര്‍സേവകനായിട്ടാണ് സണ്ണി ഡിയോള്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞയാഴ്ച അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇല്ലെന്നും താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായ വാര്‍ത്തകള്‍ താനും കേട്ടിരുന്നെന്നും എന്നാല്‍ അമിത്ഷായുമായി നിന്ന് ഫോട്ടോ എടുക്കുക മാത്രമേ ചെയ്തുള്ളൂവെന്നും സണ്ണിഡിയോള്‍ പറഞ്ഞിരുന്നു. ഗുരുദാസ്പൂരില്‍ സണ്ണിഡിയോളിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ചേക്കും എന്നാണ് വിവരം. 2017 ല്‍ നടന്‍ വിനോദ്ഖന്ന മരിച്ചതിനെ തുടര്‍ന്ന് ഈ സീറ്റില്‍ ഭാര്യ കവിതാ ഖന്നയോ മകന്‍ അക്ഷയ് ഖന്നയോ മത്സരിച്ചേക്കുമെന്നാണ് കേട്ടത്.

ബോര്‍ഡര്‍, ഗായല്‍, ഗദ്ദാര്‍, ദാമിനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ബോളിവുഡിന് സമ്മാനിച്ചിട്ടുള്ള സണ്ണി ഡിയോള്‍ ഡിയോള്‍ കുടുംബത്തില്‍ നിന്നും ബിജെപിയില്‍ എത്തുന്ന മൂന്നാമനാണ്. നേരത്തേ ബോളിവുഡിലെ കഴിഞ്ഞ കാല സൂപ്പര്‍ താരങ്ങളായ ധര്‍മ്മേന്ദ്രയും ഭാര്യ ഹേമമാലിനിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2004 ല്‍ രാജസ്ഥാനിലെ ബികാനീറില്‍ നിന്നും ധര്‍മ്മേന്ദ്ര പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നും ഹേമമാലിനി മത്സരിക്കുന്നുണ്ട്. മെയ് 19 ന് ഒറ്റഘട്ടമായിട്ടാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.



from mangalam.com http://bit.ly/2IP5NGP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages