തൃശ്ശൂർ: എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച നടപടി ജില്ലാ കളക്ടറുടെ വിവരക്കേടാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണൻ. സുരേഷ് ഗോപിക്കെതിരായ നടപടി തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമയുടെ വിവരക്കേടാണെന്നും അല്ലെങ്കിൽ പിണറായി സർക്കാരിന്റെ ദാസ്യപ്പണിയോ പ്രസിദ്ധി നേടാനുള്ള കളക്ടറുടെ വെമ്പലാണെന്നും അദ്ദേഹം പറഞ്ഞു. "ശബരിമല വിഷയം പിണറായി സർക്കാരിന്റെ വീഴ്ചയും അയ്യപ്പവിശ്വാസികളോട് ചെയ്ത അപരാധവുമാണ്. ഈ വിഷയം തിരഞ്ഞെടുപ്പ് വിഷയം തന്നെയാണ്. ശബരിമല എന്ന വാക്ക് ഉച്ചരിക്കാൻ പാടില്ലെന്നും അത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പറഞ്ഞാൽ അത് വിവരക്കേടാണ്",അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ശബരിമല വിഷയത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്താലും ജനങ്ങൾ മുമ്പാകെ ഉയർത്തിക്കാട്ടുമെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയം തന്നെയാണെന്നും അത് ഉയർത്തിക്കൊണ്ടുവന്ന് വോട്ട് ചോദിക്കുമെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ സ്വീകരിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. അയ്യപ്പന്റെയും ശബരിമലയുടെയും പേരിൽ വോട്ട് തേടിയെന്ന് കാണിച്ചാണ് ജില്ലാ വരണാധികാരി കൂടിയായ തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയത്. സംഭവത്തിൽ 48 മണിക്കൂറിനകം സുരേഷ് ഗോപി വിശദീകരണം നൽകണമെന്നാണ് ആവശ്യം. Content Highlights:election commission notice against suresh gopi, bjp leader b gopalakrishnan against tv anupama ias
from mathrubhumi.latestnews.rssfeed http://bit.ly/2UwX6Y1
via
IFTTT
No comments:
Post a Comment