സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ജൂൺ ഒന്നുമുതൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ജൂൺ ഒന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി (മെഡിസെപ്) ജൂൺഒന്നിന് നിലവിൽവരും. 2017-18ലെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ നടത്തിപ്പ് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ ഏൽപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കുറഞ്ഞ വാർഷിക പ്രീമിയമായി 2992.48 രൂപ(ജി.എസ്.ടി. അടക്കം)യാണ് അവർ ആവശ്യപ്പെട്ടിരുന്നത്. പൊതുമേഖലയിലെ മൂന്നെണ്ണമടക്കം അഞ്ചുകമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തിരുന്നത്. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് 9438.82 രൂപയും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് 17,700 രൂപയും ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് 6772 രൂപയും നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് 7298.30 രൂപയുമാണ് വാർഷികപ്രീമിയം ആവശ്യപ്പെട്ടിരുന്നത്. ടെൻഡറുകൾ പരിശോധിച്ചശേഷം റിലയൻസിനെ ധനവകുപ്പ് ശുപാർശ ചെയ്യുകയായിരുന്നു. ജീവനക്കാരുടെ പ്രീമിയം 250 രൂപ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് മാസം 250 രൂപയാണ് പ്രീമിയമായി പിടിക്കുക. പെൻഷൻകാർക്ക് മെഡിക്കൽ അലവൻസായി നൽകുന്ന 300 രൂപയിൽനിന്ന് പ്രീമിയം തുക കുറയ്ക്കും. ഇൻഷുറൻസ് പ്രീമിയം മൂന്ന് ഗഡുക്കളായി സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് മുൻകൂറായി നൽകും. ഒ.പി. ചികിത്സകൾക്ക് നിലവിലുള്ള മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് പദ്ധതി തുടരും. ജൂണിൽ നിലവിൽവരുന്ന പദ്ധതിയുടെ കാലാവധി മൂന്നുവർഷമാണ്. പരിരക്ഷ മൂന്നുവിധം അടിസ്ഥാന പരിരക്ഷ ഓരോകുടുംബത്തിനും ഇൻഷുറൻസ് കാലയളവിൽ വർഷം രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ അധിക പരിരക്ഷ അവയവമാറ്റം ഉൾപ്പെടെയുള്ള ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് മൂന്നുവർഷത്തേക്ക് ഒരു കുടുംബത്തിന് പരമാവധി ആറുലക്ഷം രൂപ. അടിസ്ഥാന പരിരക്ഷയ്ക്ക് പുറമേയായിരിക്കും ഇത്. അധികസഹായം അധിക പരിരക്ഷയും ഗുരുതരരോഗ ചികിത്സാച്ചെലവിന് തികയുന്നില്ലെങ്കിൽ പോളിസി കാലയളവിൽ പരമാവധി ഒരുകുടുംബത്തിന് മൂന്നുലക്ഷം രൂപകൂടി കിട്ടും. ഇതിനായി ഇൻഷുറൻസ് കമ്പനി വർഷം 25 കോടിരൂപയുടെ സഞ്ചിതനിധി രൂപവ്തകരിക്കും. ഗുണഭോക്താക്കൾ11 ലക്ഷം * കേരള ഗവ. മെഡിക്കൽ അറ്റൻഡന്റ് ചട്ടങ്ങൾ ബാധകമായ ഹൈക്കോടതിയിലേതുൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർ * പാർടൈം കണ്ടിൻജന്റ് ജീവനക്കാർ * എയ്ഡഡ് മേഖലയിലേതടക്കമുള്ള അധ്യാപകർ, അനധ്യാപകർ, പാർട്ടൈം അധ്യാപകർ * തദ്ദേശഭരണസ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിലെ ജീവനക്കാർ, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ * മുകളിലുള്ള വിഭാഗങ്ങളിൽപ്പെടുന്ന പെൻഷൻകാർ, കുടുംബപെൻഷൻകാർ * ഇവരുടെയെല്ലാം ചട്ടപ്രകാരമുള്ള ആശ്രിതർ * ആകെ 11 ലക്ഷം ജീവനക്കാരും അവരുടെ ആശ്രിതരും Content Highlights: medical insurance scheme for kerala government employees


from mathrubhumi.latestnews.rssfeed http://bit.ly/2VsgqpO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages