'കോണ്‍ഗ്രസില്‍ പരിഗണന ഗുണ്ടകള്‍ക്ക്' കേന്ദ്ര നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

'കോണ്‍ഗ്രസില്‍ പരിഗണന ഗുണ്ടകള്‍ക്ക്' കേന്ദ്ര നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി. തനിക്കുനേരെ മോശമായി പെരുമാറിയവരെ പാര്‍ട്ടി തിരിച്ചെടുത്തതാണ് അതൃപ്തി അറിയിക്കാന്‍ കാരണമായത്. ട്വിറ്റിലൂടെയാണ് കേന്ദ്ര നേതൃത്വത്തോടുള്ള എതിര്‍പ്പ് പ്രിയങ്ക തുറന്നുപറഞ്ഞത്.

പാര്‍ട്ടിക്കു വേണ്ടി രക്തവും വിയര്‍പ്പുമൊഴുക്കുന്നവരേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഗുണ്ടകള്‍ക്കാണ് ലഭിക്കുന്നതെന്ന് അവര്‍ ട്വീറ്റ് ചെയ്തു. തന്നോട് അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെ എടുത്ത നടപടി കോണ്‍ഗ്രസ് റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു ചതുര്‍വേദിയുടെ പരാമര്‍ശം.

[IMG]

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജോതിരാദിത്യ സിന്ധ്യയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രിയങ്കയുടെ പരാതിയില്‍ പുറത്താക്കിയവരെ തിരിച്ചെടുത്തത്. എന്നാല്‍ കോണ്‍ഗ്രസിന്റെ കമ്യൂണിക്കേഷന്‍ വിഭാഗം കണ്‍വീനര്‍ കൂടിയായ പ്രിയങ്ക ചതുര്‍വേദിയുടെ തുറന്ന് പറച്ചില്‍ പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ദിവസങ്ങള്‍ക്കു മുന്‍പ് യുപിയിലെ മഥുരയില്‍ വച്ചാണ് പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് അപമാനം നേരിടേണ്ടി വന്നത്. പ്രിയങ്കയുടെ പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച്ച ഈ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. ഇത് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.



from mangalam.com http://bit.ly/2Xl4B1J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages