'എന്റെ പൊന്നുമോള്‍ എന്നെ തിരിച്ചറിയുന്നില്ലല്ലോ.... ക്യാന്‍സറിന്റെ വേദനയേക്കാള്‍ നൂറിരട്ടി വേദനയാണിത്...ഞാനുമൊരു അമ്മയല്ലേ, ജീവിക്കണം എന്റെ മകള്‍ക്കായി'; നെഞ്ച് പൊട്ടി ഒരു അമ്മയുടെ വാക്കുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

'എന്റെ പൊന്നുമോള്‍ എന്നെ തിരിച്ചറിയുന്നില്ലല്ലോ.... ക്യാന്‍സറിന്റെ വേദനയേക്കാള്‍ നൂറിരട്ടി വേദനയാണിത്...ഞാനുമൊരു അമ്മയല്ലേ, ജീവിക്കണം എന്റെ മകള്‍ക്കായി'; നെഞ്ച് പൊട്ടി ഒരു അമ്മയുടെ വാക്കുകള്‍

'എല്ലാം വേദനയും സഹിച്ചോളാം എല്ലാം ക്ഷമിച്ചോളാം... പക്ഷെ എന്റെ പൊന്നുമോള്‍ എന്നെ തിരിച്ചറിയുന്നില്ലല്ലോ? ക്യാന്‍സറിന്റെ വേദനയുടെ നൂറിരട്ടി വേദനയാണത്. ഞാനുമൊരു അമ്മയല്ലേ.' ക്യാന്‍സര്‍, കീര്‍ത്തിയെന്ന 32 വയസുകാരിയുടെ മനസ്സും ശരീരവും കീഴടക്കിയതില്‍ പിന്നെ അവരുടെ മകള്‍ അവരെ തിരിച്ചറിഞ്ഞിട്ടില്ല. കീമോ കിരണങ്ങള്‍ കീര്‍ത്തിയുടെ മുടി നഷ്ടപ്പെടുത്തി രൂപം മാറിയതോടെ കുഞ്ഞിനു അവളുടെ അടുത്തേയ്ക്ക് പോകാന്‍ കൂടി പേടിയാണ്.

'ലിംഫോ ബ്ലാസ്റ്റിക് ലൂക്കീമിയ'എന്നാണ് വൈദ്യശാസ്ത്രം ജീവനെടുക്കാന്‍ പോകുന്ന രോഗത്തിനു നല്‍കിയിരിക്കുന്ന പേര്. ശരീരത്തിലെ ശ്വേത രക്താണുക്കളെയാണ് ഈ ക്യന്‍സറിന്റെ വേരുകള്‍ ആക്രമിക്കുന്നത്. അന്നു മുതല്‍ കീര്‍ത്തിയുടെ ജീവിതം മരുന്നും ആശുപത്രിയും ആണ്. തുടര്‍ച്ചയായ ടെസ്റ്റുകളും കീമോയുമൊക്കെ അവളുടെ രൂപം തന്നെ മാറ്റി.

[IMG]

മുബൈ സ്വദേശിയായ കീര്‍ത്തിയേയും ഭര്‍ത്താവ് അമേയയേയും വിട്ട് അവരുടെ പഴയ സുദിനങ്ങള്‍ കൊഴിഞ്ഞു പോയിട്ട് കുറച്ചു നാളായി. ഏറെ പരിമിതികള്‍ക്കിടയിലെ സന്തോഷ ജീവിതം അതുമാത്രം മതിയായിരുന്നു കീര്‍ത്തിക്ക്. പക്ഷേ വിധി അവരുടെ കൊച്ചു സന്തോഷങ്ങള്‍ കെടുത്തുകയായിരുന്നു. രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കീര്‍ത്തിയില്‍ കണ്ടുതുടങ്ങി. ഡോക്ടറുടെ വിധിയെഴുത്ത് കൂടി വന്നതോടെ കുടുംബത്തിന്റെ സന്തോഷമെല്ലാം പൂര്‍ണമായും ഇല്ലാതെയായി.

മരണം തനിക്കു മുന്നില്‍ ഏറെ അടുത്താണെന്ന് കീര്‍ത്തിക്ക് ആറിയാം എങ്കിലും ചെറിയ പ്രതീക്ഷ ഇപ്പോഴും കീര്‍ത്തിയുടെ ഉള്ളിലുണ്ട്. അടിയന്തരമായി മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയായണ് ഡോക്ടര്‍മാര്‍ കീര്‍ത്തിക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കീര്‍ത്തിയുടെ ജീവിതത്തിനു വിലയിട്ടിരിക്കുന്നത് 25ലക്ഷത്തോളം രൂപയാണ്.

'അധികം മോഹങ്ങളില്ല തനിക്ക്. എന്റെ മകള്‍ക്ക് വേണ്ടി എനിക്ക് ജീവിക്കണം. അതിനു ഈ ശസ്ത്രക്രിയ നടന്നേ തീരു. 25 ലക്ഷം രൂപ ഞങ്ങളുടെ സ്വപ്‌നങ്ങളില്‍ പോലും ഇല്ല. കനിയണം... എന്നെ ജീവിക്കാന്‍ സഹായിക്കണം' - കീര്‍ത്തിയുടെ വാക്കുകള്‍ ഇടറി.



from mangalam.com http://bit.ly/2Gvb1pm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages