ജമ്മു: ജമ്മുകശ്മീരിലെ കിശ്ത്വാഡ് പട്ടണത്തിൽ ഭീകരന്റെ വെടിയേറ്റ് ആർ.എസ്.എസ്. നേതാവ് ചന്ദ്രകാന്ത് ശർമയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ രജീന്ദറും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണു സംഭവം. കിശ്ത്വാഡിലെ ആരോഗ്യകേന്ദ്രത്തിൽ ഇരച്ചെത്തിയ ഭീകരൻ ചന്ദ്രകാന്ത് ശർമയുടെ നേരെ നിറയൊഴിക്കുകയായിരുന്നു. ഇവിടെ പരിശോധനയ്ക്കെത്തിയതായിരുന്നു ശർമ. ആരോഗ്യകേന്ദ്രത്തിനുപുറത്ത് ശർമയുടെ നീക്കങ്ങൾ ശ്രദ്ധിച്ച ഭീകരൻ പെട്ടെന്ന് ഉള്ളിലേക്കു വന്ന് വെടിവെക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ തത്ക്ഷണം മരിച്ചു. പരിക്കേറ്റ ശർമയെ ഹെലികോപ്റ്ററിൽ ജമ്മുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. വെടിവെപ്പിനുശേഷം രജീന്ദറിന്റെ തോക്ക് കൈക്കലാക്കിയ ഭീകരൻ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് കിശ്ത്വാഡിലും തൊട്ടടുത്ത സ്ഥലമായ ഭാദേർവാഹിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കിശ്ത്വാഡിൽ സർക്കാരിനും പോലീസിനുമെതിരേ പ്രതിഷേധപ്രകടനം നടന്നു. കഴിഞ്ഞ നവംബർ ഒന്നിന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അനിൽ പരിഹാറും അദ്ദേഹത്തിന്റെ സഹോദരൻ അജിതും കിശ്ത്വാഡിൽ ഭീകരരുടെ വെടിയേറ്റു മരിച്ചിരുന്നു. Content Highlights:RSS Leader Killed by Terrorist in Jammu Kashmir
from mathrubhumi.latestnews.rssfeed http://bit.ly/2YYe9S2
via
IFTTT
No comments:
Post a Comment