കണ്ണൂർ: വയനാട്ടിൽ മത്സരിക്കാനെത്തിയ രാഹുൽഗാന്ധിയെ എൽ.ഡി.എഫ്. ശക്തമായി എതിർക്കുമ്പോൾ സി.പി.െഎ. നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ അഡ്വ. രൂപേഷ് പന്ന്യന് രാഹുൽഗാന്ധി പ്രതീക്ഷയുടെ പൊൻവെളിച്ചമായ നേതാവ്. രാഹുലിനെ വാനോളം പുകഴ്ത്തി ഫെയ്സ്ബുക്കിലാണ് രൂപേഷ് പോസ്റ്റിട്ടത്. വയനാട്ടിൽ പറന്നിറങ്ങിയ നിങ്ങളെ ആവോളം നോവിച്ചവരെ രാഹുൽ ഹൃദയപക്ഷത്തോടൊപ്പം ചേർത്തു നിർത്തുകയായായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 'പാഠം ഒന്ന് രാഹുൽ' എന്ന തലക്കെട്ടിൽ എഴുതിയ പോസ്റ്റ് ഇങ്ങനെ: 'താളുകൾ മറിക്കുന്തോറും തിളക്കം കൂടിക്കൂടി വരുന്നൊരു പാഠപുസ്തകമായി മാറിക്കൊണ്ടിരിക്കുകയാണ് രാഹുൽ നിങ്ങൾ... നിരാശ നിറഞ്ഞ ഈ കാലത്ത് പ്രതീക്ഷയുടെ പൊൻവെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങൾക്ക് മുന്നിലില്ല. അംബാനിമാരുടെയും അദാനിമാരുടേതുമല്ല ഈ നാട് എന്നുറക്കെ, ചങ്കൂറ്റത്തോടെ വിളിച്ചുപറയാൻ നിങ്ങൾക്കല്ലാതെ മറ്റാർക്കുമാവുന്നില്ലല്ലോ രാഹുൽ. സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നുവീണിട്ടും സമ്പന്നരോടകലം പാലിക്കുന്ന നിങ്ങളെ ദരിദ്രരായി പിറന്നുവീണ്, സമ്പന്നരെ മാത്രം അടുപ്പക്കാരാക്കാൻ തിടുക്കംകൂട്ടുന്ന ഈ കാലത്തെ നേതാക്കളുമായി ഞങ്ങളെങ്ങനെ കൂട്ടിക്കെട്ടും രാഹുൽ' എന്ന് തുടരുന്നു പോസ്റ്റിൽ. എൽ.ഡി.എഫ്. കുടുംബയോഗത്തിൽ സംസാരിക്കുമ്പോഴും ഇടതുപക്ഷത്തിന് കരുതലായി രാഹുൽ ജയിക്കണം എന്നാണ് സംസാരിച്ചതെന്ന് രൂപേഷ് പന്ന്യൻ പറയുന്നു. Content Highlights:pannyan raveendrans son rupesh pannyans facebook post about rahul gandhi
from mathrubhumi.latestnews.rssfeed http://bit.ly/2W7EM50
via
IFTTT
No comments:
Post a Comment