തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കൂട്ടുപിടിച്ചത് വര്‍ഗ്ഗീയതയെ, ശബരിമല പറഞ്ഞ് ആരും നേട്ടമുണ്ടാക്കില്ല: പിണറായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കൂട്ടുപിടിച്ചത് വര്‍ഗ്ഗീയതയെ, ശബരിമല പറഞ്ഞ് ആരും നേട്ടമുണ്ടാക്കില്ല: പിണറായി

കണ്ണൂര്‍ : തെരഞ്ഞടുപ്പ് വേളയില്‍ വര്‍ഗ്ഗീയതയെയാണ് കേരളം കൂട്ടുപിടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയിലെ വര്‍ഗീയ കലാപങ്ങളുടെയും വംശീയതയുടെയും വക്താക്കളെ ഇവിടെ എത്തിച്ച് റോഡ് ഷോ നടത്തുന്നത് നാം കണ്ടു. ഇത് എത്രമാത്രം ആപത്കരമായ സ്ഥിതിയിലേയ്ക്ക് ഇവര്‍ നാടിനെ എത്തിക്കും എന്നതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ വിരുദ്ധശക്തികള്‍ക്ക് പരവതാനി വിരിക്കുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നാടിന്റെ മഹത്തായ പാരമ്പര്യമായിരിക്കും എന്ന് നാം മനസിലാക്കേണ്ടതുണ്ട്.

ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി വോട്ടു പിടിക്കാമെന്ന് സംഘപരിവാര്‍ ശക്തികള്‍ കരുതുന്നുണ്ട്. എന്നാല്‍, ശബരിമലയിലേയ്ക്കുള്ള കാണിക്ക തടഞ്ഞ് അക്രമം അഴിച്ചുവിട്ടത് ഉള്‍പ്പെടെയുള്ള യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് അറിയാമെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് കേരളത്തില്‍ പ്രധാനമത്സരം. ചിലയിടത്ത് ബി.ജെ.പിയും കോണ്‍ഗ്രസും ഒളിഞ്ഞും തെളിഞ്ഞും സഹകരിക്കുന്നു. ഇത് പരസ്യമായ രഹസ്യവുമാണെന്നും പിണറായി പറഞ്ഞു.



from mangalam.com http://bit.ly/2PnFwjU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages