പാലാ: മൂന്നുമാസം മുമ്പ് കതിർ മണ്ഡപത്തിൽ വിവാഹിതരാകുമ്പോൾ അവർ കണ്ട സ്വപ്നങ്ങളെല്ലാം ഒരുനിമിഷം കൊണ്ട് തകർത്ത് ദുരന്തം വില്ലനായെത്തി. പാലായിലെ ചെത്തിമറ്റത്തുള്ള വ്യായാമ ഉപകരണങ്ങളുടെ കടയിൽ ജീവനക്കാരനായ വിഷ്ണുരാജിന് വിവാഹജീവിതത്തെക്കുറിച്ച് ഏറെ സ്വപ്നങ്ങളുണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. വിവാഹ ആഘോഷങ്ങളുടെ ഓർമ്മകൾ മാറും മുമ്പേ മരണം വിഷ്ണു രാജിനെ തട്ടിയെടുക്കുമ്പോൾ സുഹൃുത്തുക്കൾക്ക് വേർപാട് വേദനാജനകമായി. സ്ഥാപനത്തിലെ ജീവനക്കാരെല്ലാം വിഷ്ണുവിന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ദുരന്തവിവരമറിഞ്ഞ് പാലാ ജനറലാശുപത്രിയിലെ മോർച്ചറിയിൽ എത്തിയ സുഹൃത്തുക്കൾ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു. പലർക്കും ചേതനയറ്റ് കിടക്കുന്നത് തങ്ങളുടെ പ്രിയ സുഹൃുത്താണന്ന് വിശ്വസിക്കുവാൻ സാധിച്ചില്ല. അപകടങ്ങൾ പതിവാകുന്ന പാലാ -തൊടുപുഴ റോഡ് പാലാ - തൊടുപുഴ ഹൈവേയുടെ നിർമാണത്തിൽ ഉണ്ടായിരിക്കുന്ന അപാകത റോഡപകടങ്ങൾ പതിവാകുന്നു. ഹൈവേയിലെ ഐങ്കൊമ്പ് മുതൽ കുറിഞ്ഞി വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരമാണ് പ്രധാന അപകടമേഖലയായി കണക്കാക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ ഈ ഭാഗത്ത് മാത്രം അമ്പതോളം അപകടങ്ങളുണ്ടായി. ഈ അപകടങ്ങളിലായി 12 പേർ മരിച്ചു. 74 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ 18 പേർക്ക് ഗുരുതരമായ പരിക്കാണ് ഉണ്ടായിരിക്കുന്നത്. നാട്ടുകാരും വാഹനയാത്രക്കാരും റോഡിന്റെ അപകട മേഖലയെ കുറിച്ചും അശാസ്ത്രീയതയെക്കുറിച്ചും നിരവധിതവണ പരാതി നല്കിയിട്ടും നടപടികളില്ല .അപകടങ്ങൾ തുടർക്കഥയാകുകയാണ്. പിഴക് പാലം, കുറിഞ്ഞി ജങ്ഷന് സമീപം, മാനത്തൂർ പള്ളിക്കു സമീപം എന്നിവിടങ്ങളിലാണ് സ്ഥിരം അപകടമേഖല. ഇവയിൽതന്നെ പിഴക്പാലം ഭാഗത്താണ് ഏറ്റവുമധികം അപകടങ്ങൾ ഉണ്ടായിരിക്കുന്നത്. പാലത്തിന്റെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണം എന്ന് ആരോപിച്ച് നാട്ടുകാർ ഹൈവേ അധികൃതർക്കും പൊതുമരാമത്ത് മന്ത്രി ഉൾപ്പെടെയുള്ള ഉന്നതർക്കും പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടായിട്ടില്ല. Content Highlights:Pala Car Accident
from mathrubhumi.latestnews.rssfeed http://bit.ly/2G8aFFa
via
IFTTT
No comments:
Post a Comment