ഏഴുവയസുകാരന്റെ ചികിത്സ വൈകിപ്പിക്കാന്‍ അരുണ്‍ ആനന്ദ് ശ്രമിച്ചു; വഴക്കുണ്ടാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

ഏഴുവയസുകാരന്റെ ചികിത്സ വൈകിപ്പിക്കാന്‍ അരുണ്‍ ആനന്ദ് ശ്രമിച്ചു; വഴക്കുണ്ടാക്കി

തൊടുപുഴ: ക്രൂരമായ മർദനമേറ്റ് മരിച്ച ഏഴുവയസ്സുകാരന് പ്രതി അരുൺ ആനന്ദ് ചികിത്സ വൈകിപ്പിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു. മർദനമേറ്റ കുട്ടിയെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അരുണും കുട്ടിയുടെ അമ്മയും ഡോക്ടർമാരുമായി വഴക്കിട്ടും മെഡിക്കൽ കോളേജിലേറ്റ് മാറ്റുന്നത് വൈകിപ്പിച്ചും യഥാസമയം ചികിത്സ ഉറപ്പുവരുത്തിയില്ല. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. മാർച്ച് 28-നാണ് അരുൺ ആനന്ദും യുവതിയും കുട്ടിയുമായി ആശുപത്രിയിലെത്തിയത്. അരുൺ ആയിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത്. ഷർട്ടിന്റെ ബട്ടൺസുകൾ ഇടാതെ അഴിച്ചിട്ട നിലയിലാണ് ഇയാൾ കാറിൽനിന്ന് പുറത്തിറങ്ങിയത്. തുടർന്ന് കുട്ടിയെ ആശുപത്രി ജീവനക്കാർ അത്യാഹിത വിഭാഗത്തിലെത്തിച്ചു. ഇതിനിടെ ഡോക്ടർമാരുമായും ജീവനക്കാരുമായും അരുൺ മനപ്പൂർവ്വം വഴക്കിടുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് അമ്മയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവരും പരിഗണിച്ചില്ലെന്ന് ആശുപത്രിജീവനക്കാർ പറഞ്ഞു. ഇതോടെയാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസെത്തി കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും അരുണും യുവതിയും ആംബുലൻസിൽ കയറാൻ മടികാണിച്ചു. തുടർന്ന് പോലീസ് ഇടപെട്ടാണ് ഇരുവരെയും ആംബുലൻസിലേക്ക് കയറ്റിയത്. സ്വന്തം കാറിൽ കുട്ടിയെ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാമെന്നായിരുന്നു അരുൺ ആദ്യം പറഞ്ഞത്. പോലീസ് ഇത് അംഗീകരിച്ചില്ല. അതിനിടെ ഏഴുവയസ്സുകാരന്റെ മരണത്തിന് കാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോർട്ടും പുറത്തുവന്നു. കുട്ടിയുടെ തലയോട്ടി പൊട്ടിയിട്ടുണ്ട്. വീഴ്ചയിൽ സംഭവിക്കുന്നതിനെക്കാൾ ഗുരുതരമായ പരിക്കാണിത്. കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗങ്ങൾ നടത്തിയതിന്റെ പാടുകളുണ്ട്. വാരിയെല്ലുകൾക്കും ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റിട്ടുണ്ടെന്നും പ്രാഥമിക മൃതദേഹ പരിശോധനയിൽ വ്യക്തമായി. അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇതുസംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭ്യമാകൂ. Content Highlights:seven year old brutally assaulted by mothers friend; accused arun anand did not ensure treatment


from mathrubhumi.latestnews.rssfeed http://bit.ly/2IheWrg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages