മുഖ്യമന്ത്രി ഗ്യാലറിക്ക് വേണ്ടി കളിക്കാത്തയാള്‍ ; പിണറായിയെ ഇഷ്ടപ്പെടുന്നതായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

മുഖ്യമന്ത്രി ഗ്യാലറിക്ക് വേണ്ടി കളിക്കാത്തയാള്‍ ; പിണറായിയെ ഇഷ്ടപ്പെടുന്നതായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: ഗ്യാലറിക്ക് വേണ്ടി ഒരിക്കലും കളിക്കാത്ത പിണറായി വിജയനെ ഭാവികേരളം ഏറ്റവും മികച്ച മുഖ്യമന്ത്രിയായി അടയാളപ്പെടുത്തുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വോട്ടെടുപ്പ് ദിനത്തില്‍ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രതികരണം വലിയ വിവാദം വിളിച്ചുവരുത്തുമ്പോളാണ് പിന്തുണയുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ എത്തുന്നത്. അദ്ദേഹത്തെ താന്‍ ഏറെ ഇഷ്ടപ്പെടുന്നതായും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറയുന്നു.

മുഖ്യമന്ത്രിയായാല്‍ സാധാരണ മനുഷ്യരെ പോലെ പെരുമാറരുതെന്ന് പറയുന്നത് എന്ത് ധര്‍മ്മമാണെന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയ്ക്കുള്ള പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചത്. ദേഷ്യം വരുമ്പോള്‍ അതുപോലെ പ്രതികരിക്കാനും ചിരി വരുമ്പോള്‍ അത് ഒളിപ്പിക്കാതെയും ഇരിക്കുന്നയാളാണ് താനെന്നും അതുപോലെയുള്ള നേതാക്കളോട് അതാണ് തനിക്ക് ഐക്യപ്പെടുവാന്‍ കഴിയുന്നതെന്നും പറയുന്നു. ശരിയെന്ന് തനിക്ക് ഉറച്ച ബോദ്ധ്യമുള്ള കാര്യങ്ങളോട് പിണറായി കാട്ടുന്ന നിശ്ചയദാര്‍ഡ്യം ശ്‌ളാഘനീയമാണെന്നും പോസ്റ്റില്‍ പറയുന്നു.

വോട്ടു കിട്ടിയാലും പോയാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തി ഉള്ളവര്‍ക്കേ കഴിയൂ. എതിര്‍ക്കപ്പെടേണ്ട കാര്യങ്ങളില്‍ കൃത്രിമമായ ഡിപ്‌ളോമസി പിണറായി ശൈലിയല്ല. അത് താന്‍ ഏറെ ഇഷ്ടപ്പെടുന്നതായും പറയുന്നു.ഇത്രയേറെ തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ വേട്ടയാടപ്പെടുകയും ചെയ്യപ്പെടുന്ന ഒുര രാഷ്ട്രീയ നേതാവ് പിണറായിയെപ്പോലെ മറ്റൊരാളില്ലെന്നും ഒരു കാലത്ത് താനും ഈ തെറ്റിദ്ധാരണയുടെ ഇരയായിരുന്നെന്നും അത് മാറ്റിയത് ഡോ. സെബാസ്റ്റന്‍ പോള്‍ സാറായിരുന്നെന്നും പറയുന്നുണ്ട്. പോളിംഗ് ശതമാനം ആരാഞ്ഞ് സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് ദേഷ്യത്തോടെ മാറി നില്‍ക്കെന്ന് പറഞ്ഞ പിണറായിയുടെ രോഷ പ്രകടനം വലിയ ചര്‍ച്ചയായി മാറിയിരുന്നു.



from mangalam.com http://bit.ly/2DCP1Hk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages