ശ്രീലങ്കയില്‍ ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ ഏറ്റുമുട്ടല്‍; കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

ശ്രീലങ്കയില്‍ ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ ഏറ്റുമുട്ടല്‍; കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഭീകരര്‍ക്കായി രാജ്യവ്യാപകമായി തെരച്ചില്‍ തുടരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ സെയ്ന്താമരുതുവില്‍ ഭീകരരുടെ താവളത്തില്‍ നടന്ന റെയ്ഡിനിടെ പോലീസും ഭീകരരും ഏറ്റുമുട്ടി. മൂന്നു സ്ത്രീകളും ആറു കുട്ടികളും അടക്കം 15 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

റെയ്ഡ് പുലര്‍ച്ചെ വരെ നീണ്ടുനിന്നു. ഇവരുടെ പക്കല്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതാകകളും ഡ്രോണുകളും പിടിച്ചെടുത്തു.

ഞായറാഴ്ചത്തെ ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നാഷണല്‍ തൗഹീദ് ജമാത്ത് നേതാവ് സഹ്രന്‍ ഹഷീമിന്റെ സ്വദേശത്തുനിന്ന് ഏറെ അകലെയല്ല ഇന്ന് ഏറ്റുമുട്ടല്‍ നടന്ന സ്ഥലം. ബാട്ടികലോവ തീരദേശത്തിന് തെക്കന്‍ മേഖലയാണിത്.

അതിനിടെ, ശ്രീലങ്കയി​െ​ല ക​േ​ത്താലിക്കാ പള്ളികളില്‍ ഞായറാഴ്ചത്തെ കുര്‍ബാന റദ്ദാക്കിയതായി ആര്‍ച്ച് ബിഷപ്പ് മാല്‍കം രജ്ഞിത് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കുര്‍ബാന ഉണ്ടായിരിക്കില്ല. വിശ്വാസികള്‍ വീടുകളിലിരുന്ന് പ്രാര്‍ത്ഥിക്കണമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിവരമാണ് തനിക്ക് ലഭിച്ചത്. ബോംബാക്രമണത്തെ കുറിച്ച് വിവരം കൈമാറുന്നതില്‍ സര്‍ക്കാരിന് വീഴ്ച വന്നതില്‍ വഞ്ചിക്കപ്പെട്ടുവെന്ന പ്രതീതിയാണുള്ളതെന്നും അദ്ദേഹം പറയുന്നു.

ഞായറാഴ്ച മൂന്ന പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമടക്കം എട്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍250 ഓളം പേരാണ് കൊല്ലപ്പെട്ടത്. 500 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.



from mangalam.com http://bit.ly/2W41Dyx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages