അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് ചോദിച്ചെങ്കില്‍ അത് തെറ്റെന്ന് ശ്രീധരന്‍ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് ചോദിച്ചെങ്കില്‍ അത് തെറ്റെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. സുരേഷ് ഗോപി അത്തരത്തിൽ വോട്ട് ചോദിച്ചെന്ന് കരുതുന്നില്ല. കളക്ടറുടെ നോട്ടീസിന് പാർട്ടി വിശദീകരണം നൽകും. അതേ സമയം പ്രസംഗത്തിൽ ശബരിമല വിഷയം ഉന്നയിച്ചാൽ അത് തെറ്റാകില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഇതിനിടെ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയ തൃശൂർ ജില്ലാ കളക്ടറും റിട്ടേണിങ് ഓഫീസറുമായ ടി.വി.അനുപമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ രംഗത്തെത്തി. പിണറായി വിജയന് ദാസ്യവേല ചെയ്യുകയാണ് കളക്ടർ ടി.വി.അനുപമ. നവോത്ഥാന മതിലിൽ പങ്കെടുത്ത ആളാണ് അവരെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. എന്നാൽ ബിജെപി നേതാവിന്റെ വിമർശനത്തോട് പ്രതികരിക്കാനില്ലെന്ന് ടി.വി.അനുപമ അറിയിച്ചു. അതേ സമയം പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കളക്ടർ തന്നെ ഇതിന്റെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:violating election code of conduct-suresh gopi-sreedharan pillai-tv anupama-thrissur


from mathrubhumi.latestnews.rssfeed http://bit.ly/2IocmQz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages