ജെറ്റ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ എസ്ബിഐയോട് നിര്‍ദേശിക്കണം; പ്രധാനമന്ത്രിക്ക് കത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

ജെറ്റ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ എസ്ബിഐയോട് നിര്‍ദേശിക്കണം; പ്രധാനമന്ത്രിക്ക് കത്ത്

മുംബൈ: കടക്കെണിയെ തുടർന്ന് പ്രവർത്തനം നിലച്ച ജെറ്റ് എയർവേയ്സിലെ ജീവനക്കാർക്ക് ശമ്പളം ലഭിക്കാൻ സഹായിക്കണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാഷണൽ ഏവിയേറ്റേഴ്സ് ഗിൽഡ്(എൻ.എ.ജി) ഇ മെയിൽ അയച്ചു. എല്ലാ ജീവനക്കാർക്കും ഒരുമാസത്തെ ശമ്പളം വിട്ടു നൽകണമെന്ന് ജെറ്റ് എയർവേയ്സിന് ധനസഹായം നൽകിവന്നിരുന്ന എസ് ബി ഐയോട് നിർദേശിക്കണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച ഇ മെയിലിൽ എൻ എ ജി അഭ്യർഥിച്ചിരിക്കുന്നത്. ജെറ്റ് എയർവേയ്സിലെ ജീവനക്കാരെ പ്രതിനിധീകരിച്ചാണ് എൻ എ ജിയുടെ അഭ്യർഥന. ജെറ്റ് എയർവേയ്സിന്റെ വിമാനങ്ങൾ ഡീ രജിസ്ട്രേഷൻചെയ്യുന്ന നടപടി നിർത്തിവെക്കണമെന്നും എൻ എ ജി ഇ മെയിലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരവും മാനുഷികമായ പരിഗണനയുടെ അടിസ്ഥാനത്തിൽ എല്ലാ ജീവനക്കാർക്കും ഒരുമാസത്തെ ശമ്പളം വിട്ടു നൽകാൻ എസ് ബി ഐയോട് ആവശ്യപ്പെടണമെന്നാണ് എൻ എ ജി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിരിക്കുന്നത്. പ്രവർത്തനം നിലച്ചതിന് പിന്നാലെ കിങ്ഫിഷർ എയർലൈൻസ് ജീവനക്കാർ നേരിട്ട ദുരവസ്ഥ ആവർത്തിക്കാൻ ഇടവരുത്തരുതെന്നുംഎൻ എ ജി പ്രസിഡന്റ് കരൺ ചോപ്ര അയച്ച ഇ മെയിൽ ആവശ്യപ്പെടുന്നു. അടച്ചുപൂട്ടിയതിനു പിന്നാലെ ഏകദേശം എട്ടു മാസത്തെ ശമ്പളമാണ് ആയിരക്കണക്കിന് കിങ് ഫിഷർ എയർലൈൻസ് ജീവനക്കാർക്ക് നഷ്ടപ്പെട്ടത്. ജെറ്റ് എയർവേയ്സിന്റെ ഇരുപതിനായിരത്തോളം ജീവനക്കാർക്കാണ് മാർച്ച് മാസത്തെ ശമ്പളം ലഭിക്കാനുള്ളത്. 983 കോടി രൂപയുടെ അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള ജെറ്റ് എയർവേയ്സിന്റെ അഭ്യർഥന എസ് ബി ഐ നേതൃത്വം നൽകുന്ന കൺസോർഷ്യം തള്ളിയതിനു പിന്നാലെ ഏപ്രിൽ 17നാണ് കമ്പനി സർവീസ് നിർത്തിയത്. ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ജെറ്റ് എയർവേയ്സ് കൺസോർഷ്യത്തോട് വായ്പ അഭ്യർഥിച്ചിരുന്നത്. content highlights:ask sbi to release one month salary of jet airways employee, nag writes to pm narendra modi


from mathrubhumi.latestnews.rssfeed http://bit.ly/2V0C7hj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages