മുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 38 പോയന്റ് ഉയർന്ന് 38683ലും നിഫ്റ്റി 12 പോയന്റ് നേട്ടത്തിൽ 11606 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 863 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 867 ഓഹരികൾ നഷ്ടത്തിലുമാണ്. ഊർജം, ഐടി ഓഹരികളാണ് നഷ്ടത്തിൽ. ഒഎൻജിസി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഹീറോ മോട്ടോർകോർപ്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞ ദിവസം 495 പോയന്റ് നഷ്ടത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്.
from mathrubhumi.latestnews.rssfeed http://bit.ly/2L5rUvw
via
IFTTT
No comments:
Post a Comment