സുൽത്താൻ ബത്തേരി: മോദിയെപ്പോലെ മൻ കി ബാത്തിനല്ല താൻ വയനാട്ടിലെത്തിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിങ്ങളുടെ ഹൃദയമറിയാനും നിങ്ങളിലൊരാളായി പ്രവർത്തിക്കാനുമാണ് താൻ എത്തിയതെന്ന് സുൽത്താൻ ബത്തേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. വയനാട്ടുകാർക്കൊപ്പം എക്കാലവും താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മൻകി ബാത്ത് പറയാനല്ല ഞാൻ നിങ്ങൾക്കു മുന്നിൽ വന്നിരിക്കുന്നത്. നിങ്ങളുടെ ഹൃദയമറിയാനും നിങ്ങളിലൊരാളായി പ്രവർത്തിക്കാനുമാണ് ആഗ്രഹിക്കുന്നത്. മോദിയെ പോലെ വേദിയിൽ നിന്ന് കോടികളും ജോലിയും വാഗ്ദാനം ചെയ്യുന്ന ആളല്ല ഞാൻ. നിങ്ങളുടെ വികാരവും വിവേകവും ആദരിച്ചേ മതിയാവൂ എന്നെനിക്കറിയാം. ഈ നാടിന്റെ പ്രശ്നങ്ങൾ എന്താണെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി പുസ്തകങ്ങൾ വായിക്കാനല്ല, നിങ്ങളിലേയ്ക്ക് വരാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നിങ്ങളനുഭവിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളും പ്രായോഗിക നിർദേശങ്ങളും നിങ്ങളിൽനിന്നുതന്നെ രൂപപ്പെടും എന്നെനിക്കറിയാം. അത് നടപ്പിൽവരുത്താനാണ് താൻ എത്തിയിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു. കുറച്ചുകാലത്തേയ്ക്കു മാത്രമായല്ല താൻ വയനാട്ടിലെത്തിയിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങളുടെ മകനും സഹോദരനുമാണ് ഞാൻ നിങ്ങൾക്കുമുന്നിലെത്തിയിരിക്കുന്നത്. അതുകൊണ്ട് ജീവിതകാലം മുഴുവൻ നിങ്ങളോടൊപ്പം ഞാനുണ്ടാകും എന്ന് ഉറപ്പു നൽകുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. മോദി പ്രചരിപ്പിക്കുന്ന ചരിത്രമല്ല,നമ്മുടെ നാടിന്റെ ചരിത്രമാണ് പ്രധാനം.ഉത്തരേന്ത്യയുടെ വികാരങ്ങളല്ല ദക്ഷിണേന്ത്യയുടെ വികാരമാകേണ്ടത്. രാജ്യത്തെ ഏതൊരു ഇടത്തിനും പ്രധാന്യമുണ്ട്. ഈ നാടിന്റെ അഭിപ്രായങ്ങളും വികാരങ്ങളും ഭാഷയുമെല്ലാം പ്രധാന്യമുള്ളതാണ്. അത് രാജ്യം അറിയണം.തനിക്ക് വയനാട്ടിൽ ജനവിധിതേടുന്നതിന് ഒട്ടും ആലോചിക്കേണ്ടിവന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സമാധാനപൂർണമായ സഹവർത്തിത്വത്തിന്റെ ഉത്തമ മാതൃകയാണ് കേരളം. രാജ്യത്തിന്റെ ഇതര ഇടങ്ങളിലുള്ളവർക്ക് ഈ നാട്ടിൽനിന്ന് പഠിക്കാൻ ഏറെയുണ്ട്. മറ്റുള്ളവരെ എങ്ങനെ ആദരിക്കണമെന്നും ബഹുമാനിക്കണമെന്നും കേരളീയർക്കറിയാം. നിങ്ങളുടെ മകൻ, സഹോദരൻ, പ്രിയപ്പെട്ടവൻ എന്ന നിലയിലാണ് ഞാൻ നിങ്ങൾക്കുമുന്നിൽ നിൽക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാവിലെ പത്തു മണിയോടെ തിരുനെല്ലിയിലെത്തിയ രാഹുൽ ഗാന്ധി, ക്ഷേത്ര ദർശനത്തിനും ബലിതർപ്പണത്തിനും ശേഷമാണ് സുൽത്താൻ ബത്തേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്. Content Highlights:Rahul gandhi at sulthan bathery, wayanad, lok sabha election 2019, Narendra Modi
from mathrubhumi.latestnews.rssfeed http://bit.ly/2v79Vd4
via
IFTTT
No comments:
Post a Comment