ന്യൂഡൽഹി: തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും നടത്തുന്ന റെയ്ഡുകൾക്ക്ഇലക്ടറൽ ഓഫീസർമാരുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് നിർദ്ദേശം. റെയ്ഡുകൾ നിഷ്പക്ഷവും നീതിയുക്തവും ആയിരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായി അടുപ്പമുള്ളവരുടെ വസതികളിൽ ഞായറാഴ്ച നടന്ന റെയ്ഡുകളുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. കമൽനാഥിന്റെ ഓഫീസർ ഓഫ് സ്പെഷ്യൽ ഡ്യൂട്ടി (ഓ.എസ്.ഡി) പ്രവീൺ കക്കാറിന്റെ വസതിയിലടക്കം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇൻഡോറിലെയും ഭോപ്പാലിലെയും 50 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഫ്ളാറ്റുകളിൽ അടക്കം നടന്ന റെയ്ഡിനെക്കുറിച്ച് പലരും പോലീസിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. അതിനിടെ, വൻതുക റെയ്ഡിൽ കണ്ടെത്തിയതായി ഐ.എ.എൻ.എസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. പ്രവീൺ കക്കാറിനോട് അടുപ്പമുള്ള അശ്വിൻ ശർമയുടെ വസതിയിൽ റെയ്ഡിനിടെ സംസ്ഥാന പോലീസ് എത്തിയത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. പോലീസ് ഉദ്യോഗസ്ഥരെ കണ്ടയുടൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വീടിന്റെ വാതിലുകൾ അടച്ചു. ഹവാല പണം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു. ഡൽഹിയിൽനിന്നുള്ള 300 ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്. ഉദ്യോഗസ്ഥർക്കൊപ്പം സിആർപിഎഫ് സംഘവും എത്തിയിരുന്നു. കമൽനാഥുമായി അടുപ്പമുള്ള മറ്റ് പലരുടെയും വസതികളിൽ റെയ്ഡ് നടന്നുവെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. റെയ്ഡിൽ കണ്ടെത്തിയ രേഖകൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ ബന്ധപ്പെട്ടവർക്ക് സമൻസ് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ, റെയ്ഡുമായി സഹകരിക്കുന്നതിന് പകരം മധ്യപ്രദേശ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ രംഗത്തെത്തി. Content highlights:IT Raids, Election Commission, Madhya Pradesh
from mathrubhumi.latestnews.rssfeed http://bit.ly/2OUbUuf
via
IFTTT
No comments:
Post a Comment