കൊച്ചി: നടി ലീന മരിയപോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിന് നേരെ വെടിവച്ച കേസിൽ രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. പാർലറിന് നേരെ വെടിയുതിർത്തവരാണ് പിടിയിലായത്. എറണാകുളം സ്വദേശികളായ ബിലാൽ, വിപിൻ വർഗീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് തോക്കും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാസംഘവുമായി ബന്ധപ്പെട്ടവരാണെന്ന് പോലീസ് പറയുന്നു. കാസർകോടുള്ള ഗുണ്ടാസംഘം വഴിയാണ് രവി പൂജാരിയുടെ സംഘം ഇവരെ ബന്ധപ്പെട്ടത്. കേസിൽ വഴിത്തിരിവാകുന്ന നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ വ്യക്തികളിലേക്ക് അന്വേഷണം നീളും. വരുംദിവസങ്ങളിൽ കൂടുതൽ അറസറ്റുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ 15 നാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തത്. content highlights:Kochi beauty parlour firing case
from mathrubhumi.latestnews.rssfeed http://bit.ly/2P6x7Bt
via
IFTTT
No comments:
Post a Comment