എ.എ.പി-കോണ്‍ഗ്രസ് സഖ്യത്തിന് രാഹുല്‍ വിസമ്മതിച്ചെന്ന് കെജ്‌രിവാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

എ.എ.പി-കോണ്‍ഗ്രസ് സഖ്യത്തിന് രാഹുല്‍ വിസമ്മതിച്ചെന്ന് കെജ്‌രിവാള്‍

വിശാഖപട്ടണം: ഡൽഹിയിൽ ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യത്തിന് രാഹുൽ ഗാന്ധി വിസമ്മതിച്ചെന്ന് അരവിന്ദ് കെജ്രിവാൾ. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷനെ കണ്ടിരുന്നുവെന്നും അദ്ദേഹം സഖ്യത്തിന് വിസമ്മതിച്ചെന്നും കെജ്രിവാൾ പറഞ്ഞു. വിശാഖപട്ടണം വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെ മാധ്യമ പ്രവർത്തകരോടായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. കെജ്രിവാളുമായി ഒരു സഖ്യത്തിനും തങ്ങളില്ലെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് അധ്യക്ഷ ഷീലാ ദിക്ഷിതിന്റെ പരമാർശത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് അവർ പ്രധാനപ്പെട്ട നേതാവല്ലെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. ഞങ്ങൾ രാഹുൽ ഗാന്ധിയുമായിട്ടാണ് ചർച്ച നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാൻ ഡൽഹിയിൽ സഖ്യം അനിവാര്യമാണെന്ന് കെജ്രിവാൾ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് ഡൽഹി യൂണിറ്റ് സഖ്യത്തോട് ഒരു തരത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പി.സി.സി.അധ്യക്ഷ ഷീലാ ദിക്ഷിതാണ് സഖ്യത്തെ ഏറ്റവും കൂടുതൽ എതിർത്തിരുന്നത്. സഖ്യത്തിൽ കെജ്രിവാൾ നൽകുന്ന രണ്ടോ മൂന്നോ സീറ്റ് പാർട്ടിക്ക് ഒരു ഗുണവും നൽകില്ലെന്നാണ് അവരുടെ വാദം. എന്നാൽ സഖ്യത്തിന് രാഹുൽ ഗാന്ധിക്കും സമ്മതമല്ലാ എന്നാണ് കെജ്രിവാൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 2014-ൽ ഡൽഹിയിലെ ഏഴ് സീറ്റുകളും ബിജെപി തൂത്ത്വാരിയിരുന്നു. കോൺഗ്രസ്-എഎപി സഖ്യമില്ലാതെ മത്സരിച്ചാൽ ഇത്തവണയും ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2FMcrLS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages