മലക്കം മറിഞ്ഞ് വി.കെ ശ്രീകണ്ഠന്‍; പ്രചരണത്തിന് ഫണ്ട് നല്‍കാത്തതിന്റെ ഉത്തരവാദിത്വം കെപിസിസിക്ക് അല്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

മലക്കം മറിഞ്ഞ് വി.കെ ശ്രീകണ്ഠന്‍; പ്രചരണത്തിന് ഫണ്ട് നല്‍കാത്തതിന്റെ ഉത്തരവാദിത്വം കെപിസിസിക്ക് അല്ല

പാലക്കാട് : പ്രസ്താവന വിവാദമായതോടെ മലക്കം മറിഞ്ഞ് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ.ശ്രീകണ്ഠന്‍. ഫണ്ട് നല്‍കാത്തതിന് ഉത്തരവാദിത്വം കെപിസിസിക്ക് അല്ലെന്നും പാലക്കാട് ഡിസിസി പണം പിരിച്ച് നല്‍കാത്തതുകൊണ്ടാണ് കെപിസിസി വിഹിതം കിട്ടാതിരുന്നതെന്നും ശ്രീകണ്ഠന്‍ നിലപാട് തിരുത്തി.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ ജയ് ഹൊ പദയാത്ര നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേതൃത്വം പണം പിരിച്ചിരുന്നതിനാലാണ് പിന്നീട് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം നടക്കാതിരുന്നത്. ഡിസിസിക്ക് ആവശ്യമായ വിഹിതം കൊടുക്കാനായില്ല. താഴെ തട്ടില്‍നിന്ന് കൊടുത്താലേ മുകളില്‍നിന്ന് കിട്ടൂ എന്നും കെപിസിസി വിവേചനം കാണിച്ചിട്ടില്ലെന്നും ശ്രീകണ്ഠന്‍ തിരുത്തി.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്നിലാകാന്‍ കാരണം കെപിസിസി പിരിച്ച ഫണ്ടിന്റെ വിഹിതം തരാത്തതു കൊണ്ടാണെന്നായിരുന്നു വി കെ ശ്രീകണ്ഠന്‍ നടത്തിയ വിവാദ പ്രതികരണം.



from mangalam.com http://bit.ly/2GFmW4m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages