ശമ്പളം മുടങ്ങി:ജീവനക്കാര്‍ സ്ഥാപന ഉടമയെ തട്ടിക്കൊണ്ടുപോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

ശമ്പളം മുടങ്ങി:ജീവനക്കാര്‍ സ്ഥാപന ഉടമയെ തട്ടിക്കൊണ്ടുപോയി

ബെംഗളൂരു: മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് സ്വകാര്യസ്ഥാപന ഉടമയെ തട്ടിക്കൊണ്ടു പോയി തടവിലാക്കി പീഡിപ്പിച്ചതിന് നാല് പേരെ ഹലസുരു പോലീസ് അറസ്റ്റ് ചെയ്തു. ഹലസുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ്(23)നെയാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ സംഘം തട്ടിക്കൊണ്ട് പോയത്. ഏഴ് മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്നാണ് ജീവനക്കാർ തട്ടിക്കൊണ്ടുപോകൽ പദ്ധതി തയ്യാറാക്കിയത്. മാർച്ച് 21 ന് ഇവർ സുജയ്നെ തട്ടിക്കൊണ്ട് പോയി എച്ച്എസ്ആർ ലേ ഔട്ടിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിൽ തടവിലാക്കി. ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് ഉപദ്രവിക്കുകയുംചെയ്തു. ശമ്പളം താമസിയാതെ നൽകാമെന്ന് സുജയ് വാഗാദാനം നൽകിയതിനെ തുടർന്ന് ഇയാളെ ഇവർ മോചിപ്പിക്കുകയായിരുന്നു. തുടർന്ന് സുജയ് ഹലസുരു പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒളിവിലായ മൂന്ന് പേർക്ക് വേണ്ടി പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. Content Highlights: kidnap, torture, Bengaluru


from mathrubhumi.latestnews.rssfeed http://bit.ly/2P0g6c9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages