നമോ ടിവിക്ക് ഇളവ്, മോദി പരമ്പരയ്ക്ക് വിലക്ക്; ബിജെപിയെ തല്ലി തലോടി കമ്മീഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

നമോ ടിവിക്ക് ഇളവ്, മോദി പരമ്പരയ്ക്ക് വിലക്ക്; ബിജെപിയെ തല്ലി തലോടി കമ്മീഷന്‍

ന്യൂഡൽഹി: നരേന്ദ്രമോദിയെക്കുറിച്ചുള്ള വെബ് പരമ്പരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. മോദിയുടെ ജീവിതം പ്രമേയമാക്കിയ മോദി എ ജേർണി ഓഫ് കോമൺ മാൻ എന്ന പരമ്പരയ്ക്കാണ് വിലക്കേർപ്പെടുത്തിയത്. ഇറോസ് നൗ ആണ് പരമ്പര സംപ്രേഷണം ചെയ്തുകൊണ്ടിരുന്നത്. പരമ്പരയുടെ മുഴുവൻ ഭാഗങ്ങളും മാറ്റാൻ ഇറോസ് നൗവിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബിജെപിയുടെ വെബ് ചാനലായ നമോ ടീവിക്ക് കമ്മീഷൻ ഇളവനുവദിച്ചിട്ടുണ്ട്. നിശബ്ദ പ്രചാരണസമയത്ത് പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യാനാണ് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്. സ്ഥാനാർഥികൾ, മണ്ഡലങ്ങൾ എന്നിവയേപ്പറ്റി പരാമർശിക്കരുത് എന്ന നിബന്ധനയോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. Content Highlights:EC ban Modi web series and gave relax to Namo TV


from mathrubhumi.latestnews.rssfeed http://bit.ly/2IIaUbH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages