ത്രികോണത്തിൽ മൂന്നാമതാര്? കാത്തിരിപ്പിനും പിരിമുറുക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

ത്രികോണത്തിൽ മൂന്നാമതാര്? കാത്തിരിപ്പിനും പിരിമുറുക്കം

തിരുവനന്തപുരം: ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളിൽ ആര് മൂന്നാമതാകുമെന്നതിന്റെ അസ്വസ്ഥതയിലാണ് രാഷ്ട്രീയപ്പാർട്ടികളും മുന്നണികളും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശ്ശൂരും പാലക്കാട്ടുമാണ് പ്രധാനമായും ഈ ചോദ്യം ഉയരുന്നത്. നാലിടത്തും ആര് മൂന്നാമതായാലും അത് നേതൃത്വങ്ങൾക്ക് നിർണായകമാണ്. ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ട തിരുവനന്തപുരത്ത് പ്രചാരണത്തിന്റെ തുടക്കത്തിലെ കണക്കുകൂട്ടലുകൾ അവസാനഘട്ടത്തിൽ മാറിമറിയുന്നതാണ് കണ്ടത്. മൂന്നാം തവണയും പോരാട്ടത്തിനിറങ്ങിയ യു.ഡി.എഫിലെ ശശി തരൂരും ഇടതുമുന്നണിയിലെ സി. ദിവാകരനുമെതിരേ ഗവർണർപദവി രാജിവെപ്പിച്ച് കുമ്മനം രാജശേഖരനെയാണ് എൻ.ഡി.എ. കളത്തിലിറക്കിയത്. തിരുവനന്തപുരത്തെ മത്സരം പലപ്പോഴും മുന്നണികളുടെ കണക്കെടുപ്പുകൾ തെറ്റിച്ചാണ് മുന്നേറിയത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇവിടെ ആരാകും മൂന്നാമതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത് എളുപ്പമല്ലാത്തവിധം ഇഞ്ചോടിഞ്ചായിരുന്നു മത്സരം. പത്തനംതിട്ടയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന മണ്ഡലമെന്ന നിലയിൽ ഇവിടത്തെ വിജയം മൂന്നുമുന്നണികൾക്കും നിർണായകമാണ്. ശക്തമായ അടിയൊഴുക്കുണ്ടായ പത്തനംതിട്ടയിൽ സാമുദായികാടിസ്ഥാനത്തിൽ വോട്ടു വിഭജിച്ചിച്ചെന്നാണ് അനൗദ്യോഗിക വിലയിരുത്തലുകൾ. ന്യൂനപക്ഷത്തിന്റെ മാത്രമല്ല, ഹിന്ദുവോട്ടുകളുടെ ഏകീകരണവും എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്ക മുന്നണികൾക്കുണ്ട്. ഒരുഘട്ടത്തിൽ രാഷ്ട്രീയമായിരുന്നില്ല ഇവിടത്തെ പ്രചാരണവിഷയംതന്നെ. ക്ഷേത്രങ്ങളിലെ ചിട്ടവട്ടങ്ങൾ ചിലർ മാറ്റാൻ ശ്രമിച്ചെന്നതടക്കമുള്ള വിഷയങ്ങളാണ് വനിതാ സ്ക്വാഡുകൾ വീടുകളിലെത്തി അവതരിപ്പിച്ചത്. കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറുമൊക്കെ വിശ്വാസസംരക്ഷണത്തിന്റെ പേരിലുള്ള ഏകീകരണം ഉണ്ടായി എന്നതിന്റെ തെളിവാണ് ഈ മണ്ഡലങ്ങളിലെ ഉയർന്ന പോളിങ് ശതമാനം. തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. എൻ.ഡി.എ. സ്ഥാനാർഥിയായി സുരേഷ്ഗോപിയുടെ വരവോടെയാണ് ഇവിടെ വാശിയേറിയത്. പാലക്കാട്ടും ആര് മൂന്നാമതാകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയനേതൃത്വങ്ങൾ. content highlights:loksabaha election, kerala


from mathrubhumi.latestnews.rssfeed http://bit.ly/2ISWWUx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages