നായകനായ ബച്ചനെ അനുകരിക്കാൻ ശ്രമിക്കുന്ന സ്മൃതി ഇറാനിക്ക് വില്ലന്റെ അവസ്ഥയാകുമെന്ന് കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

നായകനായ ബച്ചനെ അനുകരിക്കാൻ ശ്രമിക്കുന്ന സ്മൃതി ഇറാനിക്ക് വില്ലന്റെ അവസ്ഥയാകുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്കെതിരെ സ്മൃതി ഇറാനിയുടെ പരാമർശത്തിനെതിരെ കോൺഗ്രസിന്റെ രൂക്ഷവിമർശനം. ഇന്ത്യൻ സിനിമയിലെ ക്ഷുഭിത നായകനായ അമിതാബ് ബച്ചനെ അനുകരിക്കാനാണ് സ്മൃതി ഇറാനി ശ്രമിക്കുന്നതെന്നും എന്നാൽ നായകന് പകരം വില്ലന്റെ അവസ്ഥയാണ് അവസാനം സ്മൃതിക്കുണ്ടാകാൻ പോകുന്നതെന്നും, അമേഠിയിൽ സ്മൃതിതിരഞ്ഞെടുപ്പിൽവീണ്ടും പരാജയപ്പെടുമെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്ന പരാജയത്തെ കുറിച്ചുള്ള ഭീതിയാണ് സ്മൃതി ഇറാനിയെ ഇത്തരത്തിൽ പെരുമാറാൻ പ്രേരിപ്പിക്കുന്നതെന്ന് കോൺഗ്രസിന്റെ മുഖ്യ വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. അമേഠിയിലെ ജനങ്ങളുടെ അനുഗ്രഹത്തോടെ സ്മൃതിയെ പരാജയപ്പെടുത്തുമെന്നാണ് വിശ്വാസമെന്നും തിരഞ്ഞെടുപ്പിലെ എതിരാളിയെന്ന നിലയിൽ സ്മൃതിയോട് ബഹുമാനമാണുള്ളതെന്നും സുർജെവാല കൂട്ടിച്ചേർത്തു. ഇത്തവണ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും പ്രധാനമന്ത്രി നരേന്ദ്രമോദി സ്മൃതിയ്ക്ക് രാജ്യസഭയിൽ അവസരം നൽകുമെന്നും അതു കൊണ്ട് അവർക്ക് വിഷമിക്കേണ്ട അവസരം ഉണ്ടാവില്ലെന്നും സുർജെവാല പറഞ്ഞു. തന്റെ മൂന്നാമത്തെ തിരഞ്ഞെടുപ്പ് പരാജയത്തിനായുള്ള തയ്യാറെടുപ്പിലാണ് സ്മൃതി ഇറാനിയെന്നും സുർജെവാല കൂട്ടിച്ചേർത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അമേഠി സന്ദർശിക്കാനെത്തിയ സ്മൃതി ഇറാനി രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുന്നതിനെതിരെ പ്രതികരിച്ചിരുന്നു. രാഹുൽ വയനാട്ടിൽ മത്സരിക്കാനൊരുങ്ങിയത് തിരഞ്ഞെടുപ്പിൽ പിന്തുണച്ച ജനങ്ങളെ അവഗണിച്ചു കൊണ്ടാണെന്നും അമേഠിയിലെ ജനങ്ങൾക്ക് അത് അപമാനകരമാണെന്നും സ്മൃതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് പ്രതികരണവുമായി രംഗത്തെത്തിയത്. Content highlights: Smriti Irani,Trying To Copy Amitabh Bachchan,Congress, Rahul Gandhi, LokSabha Election


from mathrubhumi.latestnews.rssfeed http://bit.ly/2I1gK8o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages