'തന്റെ തോളില്‍ അദ്ദേഹം കൈവെച്ചത് തന്നെ പിന്തുണയ്ക്കുന്നു എന്ന് കാണിക്കാന്‍ മാത്രമായിരുന്നു'; വിവാദ ചിത്രത്തെക്കുറിച്ച് സ്റ്റീഫനി കാര്‍ട്ടര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

'തന്റെ തോളില്‍ അദ്ദേഹം കൈവെച്ചത് തന്നെ പിന്തുണയ്ക്കുന്നു എന്ന് കാണിക്കാന്‍ മാത്രമായിരുന്നു'; വിവാദ ചിത്രത്തെക്കുറിച്ച് സ്റ്റീഫനി കാര്‍ട്ടര്‍

അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റ് ജോ ബിഡനൊപ്പം താന്‍ നില്‍ക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റിദ്ധാരണകളെ കുറിച്ച് മുന്‍ പ്രതിരോധ വകുപ്പ് സെക്രട്ടറി ആഷ് കാര്‍ട്ടറുടെ ഭാര്യ സ്റ്റീഫനി കാര്‍ട്ടര്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. 2015-ല്‍ ആഷ് കാര്‍ട്ടറുടെ സത്യപ്രതിജ്ഞ ചടങ്ങിനിടയിലുള്ള ചിത്രമാണ് വിവാദമാക്കപ്പെട്ടത്.

ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആ ചിത്രത്തെക്കുറിച്ച് ഞാന്‍ തന്നെ പറയാം. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചത് ഞാന്‍ അസ്വാഭാവികമായ രീതിയില്‍ പരിഭ്രാന്തയായിരുന്നത് കൊണ്ടാണ്. എന്റെ ഭര്‍ത്താവിനെ ഉന്നത പദവിയിലെത്തുന്നതിന് ഞാന്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട് എന്നാണ് അദ്ദേഹം എന്നോട് ചെവിയില്‍ പറഞ്ഞത്. രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മബന്ധവും കരുതലും തെളിയിക്കുന്ന ചിത്രത്തെ മറ്റൊരു രീതിയിലും വ്യാഖ്യാനിക്കരുതെന്നാണ് സ്റ്റീഫനി തുറന്നെഴുതുന്നത്. തന്റെ തോളില്‍ അദ്ദേഹം കൈവെച്ചത് തന്നെ പിന്തുണയ്ക്കുന്നു എന്ന് കാണിക്കാന്‍ മാത്രമാണെന്ന് ഇവര്‍ വെളിപ്പെടുത്തുന്നത്.

ബിഡന്റെ സ്ത്രീകളോടുള്ള പെരുമാറ്റം വളരെ മോശമാണെന്നും അവരുടെ ശരീരത്തിലേക്ക് അനുവാദമില്ലാതെ കടന്നുകയറുന്നുവെന്നും ഉള്ളതിന്റെ തെളിവായാണ് ഈ ചിത്രം വലിയ പ്രചാരം നേടിയത്. എന്നാല്‍ താന്‍ എന്തെങ്കിലും ദുരുദ്ദേശത്തോടെ പ്രവര്‍ത്തിച്ചതല്ലെന്നും അവരോടുള്ള തന്റെ സ്നേഹവും പിന്തുണയും അറിയിക്കുന്നതിന്റെ ഭാഗമായി ചെയ്തു പോയതാണെന്നുമായിരുന്നു ബിഡാന്റെ മറുപടി. മറ്റുള്ളവര്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ ഒരു പുനര്‍ വിചിന്തനത്തിന് തയ്യാറാണെന്നും അന്ന് ബിഡന്‍ വാക്ക് നല്‍കിയിരുന്നു.



from mangalam.com https://ift.tt/2TRS2sJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages