ഹരിപ്പാട്: ആലപ്പുഴയില്‍ വിമുക്ത ഭടനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ കാര്യമായ അന്വേഷണം ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്. ഗൗരവമായ അന്വേഷണം ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കൊലാതകം ആസുത്രണം ചെയ്തതെന്ന് പ്രതികള്‍ മൊഴി നല്‍കി.
ഏപ്രില്‍ 10നാണ് രാജനെ കാണാതായത്. തുടര്‍ന്ന് 16 ദിവസത്തോളം പ്രതികള്‍ സംശത്തിനവരുത്താത്ത വിധം പെരുമാറി. കാണാതായ രാജന് വേണ്ടിയുള്ള അന്വേഷണത്തില്‍ ഇവരും മുന്നിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമാണ് പ്രതികള്‍ പിടിയിലായത്.
ഒന്നാംപ്രതി പള്ളിപ്പാട് തെക്കേക്കര കിഴക്ക് അമ്പിയില്‍ ശ്രീകാന്ത് (26) മൊബൈല്‍ ഷോപ്പ് നടത്തുകയാണ്. രണ്ടാം പ്രതി നീണ്ടും കൊണ്ടൂരേത്ത് രാജേഷ് (36) മൊബൈല്‍ കടകളിലേക്കുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്ന ജോലിയാണ്. മൊബൈല്‍ ഫോണ്‍ രേഖകള്‍ കേസില്‍ നിര്‍ണായകമാകുമെന്നതിനാല്‍ പ്രതികള്‍ ബുദ്ധിപൂര്‍വമാണ് നീക്കങ്ങള്‍ നടത്തിയത്.
ഏപ്രില്‍ പത്തിന് രണ്ട് മണിയോടെയാണ് പ്രതികള്‍ രാജനെ കാറില്‍ കയറ്റിക്കൊണ്ടു പോയത്. രാജനില്‍ നിന്ന് വാങ്ങിയ പണം മടക്കി നല്‍കാമെന്ന് വാഗ്ധാനം ചെയ്ത് ചെങ്ങന്നൂരിലേക്ക് എന്ന് പറഞ്ഞാണ് കാറില്‍ കയറ്റിയത്. എന്നാല്‍ ചെന്നിത്തല എത്തുന്നതിന് മുമ്പ് ഇവര്‍ രാജനെ കൊലപ്പെടുത്തി. തുടര്‍ന്ന് തിരികെ പള്ളിപ്പാട്ടേക്ക് വന്ന് ശ്രീകാന്തിന്റെ വീടിനടുത്ത് റോഡരുകില്‍ കാറ് നിര്‍ത്തിയിട്ടു.
തുടര്‍ന്ന് മൃതദേഹത്തില്‍ ജാക്കറ്റ് ഇടുവിച്ച ശേഷം സീറ്റിനടിയില്‍ ഒളിപ്പിച്ചു. ഇതിന് ശേഷം രാജേഷും വിഷ്ണുവും ചെങ്ങന്നൂര്‍ കല്ലിശേരിയില്‍ ഒരു മൊബൈല്‍ കടയില്‍ പണം വാങ്ങാന്‍ പോയി. ശ്രീകാന്ത് പൊയ്യക്കര ജംഗ്ഷനിലുള്ള തന്റെ മൊബൈല്‍ ഷോപ്പിലേക്കും പോയി. സംഭവത്തിന് ശേഷം ഇപ്പോള്‍ പിടിയിലായവരുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇവര്‍ മുന്‍കരുതല്‍ എടുത്തിരുന്നതിനാല്‍ മൊഴികള്‍ സാധൂകരിക്കുന്ന വിധമായിരുന്നു കണ്ടെത്തല്‍.
എന്നാല്‍ പ്രതികള്‍ രാജനെ കാറില്‍ കയറ്റിക്കൊണ്ട് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതാണ് ഇവര്‍ക്ക് കുരുക്കായത്.
from mangalam.com http://bit.ly/2GEYcHZ
via IFTTT
No comments:
Post a Comment