90 ശതമാനത്തിലധികം പോളിങ്ങ് നടന്ന 100 ബൂത്തുകളില്‍ റീ പോളിങ്ങ് ആവശ്യപ്പെട്ട് യുഡിഎഫ്: കള്ളവോട്ട് പരാതികള്‍ ഗൗരവതരമെന്ന് ടീക്കാറാം മീണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

90 ശതമാനത്തിലധികം പോളിങ്ങ് നടന്ന 100 ബൂത്തുകളില്‍ റീ പോളിങ്ങ് ആവശ്യപ്പെട്ട് യുഡിഎഫ്: കള്ളവോട്ട് പരാതികള്‍ ഗൗരവതരമെന്ന് ടീക്കാറാം മീണ

കണ്ണൂര്‍: 90 ശതമാനത്തിലധികം പോളിങ്ങ് നടന്ന ബൂത്തുകളില്‍ റീപോളിങ്ങ് ആവശ്യപ്പെട്ട് യുഡിഎഫ്. കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളിലാണ് റീപോളിങ്ങ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍കോഡ് 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം പോളിങ് നടന്നത്. പിലാത്തറയില്‍ ഉള്‍പ്പെടെ കള്ളവോട്ട് നടന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റീപോളിങ് ആവശ്യം.

റീപോളിങ്ങ് നടക്കുന്ന ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും പോളിങ്ങ് ഉദ്യോഗസ്ഥരായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് നേതാക്കള്‍ ജില്ലാ കളക്ടറെ കാണും. കാസര്‍കോട് മണ്ഡലത്തിലുള്‍പ്പെടുന്ന പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതിനെക്കുറിച്ച് ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തത് സംബ്‌നധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ നടപടി ആരംഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാഗ മീണ അറിയിച്ചു. കള്ളവോട്ട് ചെയ്തുവെന്ന വാര്‍ത്തകളെ കമ്മീഷന്‍ ഗൗരവത്തോടെയാണ് കാണുന്നത്. അതിനാല്‍ തന്നെ വിഷയത്തെ അന്വേഷിച്ച് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളവോട്ട് തെളിഞ്ഞാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ടീക്കറാം മീണ വ്യക്തമാക്കി.



from mangalam.com http://bit.ly/2V37DLx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages