സമദൂരം തന്നെ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസ സംരക്ഷണത്തിന് നടപടിയെടുത്തില്ലെന്ന് എന്‍എസ്എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

സമദൂരം തന്നെ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസ സംരക്ഷണത്തിന് നടപടിയെടുത്തില്ലെന്ന് എന്‍എസ്എസ്

കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പിൽ സമദൂര നിലപാടാണെങ്കിലും വിശ്വാസിസമൂഹത്തോടൊപ്പം നിലകൊള്ളുമെന്ന് എൻ.എസ്.എസ്. മുഖപത്രമായ സർവീസിന്റെ ഏറ്റവും പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് എൻ.എസ്.എസ്. നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിശ്വാസവും ആചാരനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ രാഷ്ട്രീയത്തിന് അതീതമായ നിലപാട് സ്വീകരിക്കേണ്ടിവന്നു.വിശ്വാസങ്ങളും ആചാരനുഷ്ഠാനങ്ങളും ഇല്ലാതാക്കാനുള്ള ഏകപക്ഷീയമായ നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ വിശ്വാസികളുടെ മൗലികാവകാശം സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ലെന്നും ഇനി കോടതി മാത്രമാണ്വിശ്വാസികൾക്ക് അഭയമായിട്ടുള്ളതെന്നും എൻ.എസ്.എസ്. പറയുന്നു രാഷ്ട്രീയവിജയം കൊയ്യാനുള്ള അവസരമായിട്ടാണ് ബി.ജെ.പി.യും കോൺഗ്രസും ശബരിമല വിഷയത്തെ കണ്ടതെന്നും എൻ.എസ്.എസ്. മുഖപ്രസംഗത്തിലൂടെ ആരോപിക്കുന്നുണ്ട്. ബി.ജെ.പി. നിയമനടപടികളിൽ ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതീപ്രവേശനം തടയാൻ ശ്രമിച്ചെന്നും യു.ഡി.എഫ്. പ്രതിഷേധങ്ങളും നിയമനടപടികളും സംഘടിപ്പിച്ചെന്നും എൻ.എസ്.എസ്. പറയുന്നു. തിരഞ്ഞെടുപ്പിൽ വിജയംകൊയ്യാൻ എല്ലാ മുന്നണികളും ശബരിമലയും വിശ്വാസസംരക്ഷണവും വിഷയമാക്കുമ്പോൾ വിശ്വാസസംരക്ഷണത്തിന്റെ പേരിൽ ഇവരിൽ ആർക്കാണ് വോട്ടുചോദിക്കാൻ അവകാശമുള്ളതെന്ന് തീരുമാനിക്കേണ്ടത് ജാതി-മത-രാഷ്ട്രീയഭേദമന്യേയുള്ള വിശ്വാസിസമൂഹമാണെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. Content Highlights:nss declared their stand for loksabha election through nss mouthpiece service


from mathrubhumi.latestnews.rssfeed https://ift.tt/2WKSomZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages