ബി.ജെ.പി നേതാവിന്റെ ദേശഭക്തി ഗാനം പാക് സൈന്യത്തിന്റെ പാട്ടിന്റെ കോപ്പിയെന്ന് പാകിസ്താന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

ബി.ജെ.പി നേതാവിന്റെ ദേശഭക്തി ഗാനം പാക് സൈന്യത്തിന്റെ പാട്ടിന്റെ കോപ്പിയെന്ന് പാകിസ്താന്‍

ഹൈദരാബാദ് : ഇന്ത്യൻ സൈന്യത്തെ പ്രകീർത്തിച്ച് തെലങ്കാന എം.എൽ.എയും ബി.ജെ.പി നേതാവുമായി താക്കൂർ രാജ സിങ് ലോധ പുറത്തിറക്കിയ ദേശഭക്തി ഗാനം പാകിസ്താൻ സൈന്യത്തിന്റെ പാട്ടിന്റെ കോപ്പിയാണെന്ന് ആരോപണം. പാക് സൈന്യം തന്നെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഗോഷമഹൽ മണ്ഡലത്തിൽ നിന്നുള്ള എം.എൽഎയാണ് രാജ സിങ്. ശനിയാഴ്ചയാണ് അദ്ദേഹം ഹിന്ദുസ്ഥാൻ സിന്ദാബാദ് എന്ന തന്റെ ദേശഭക്തി ഗാനത്തിന്റെ ഏതാനം വരികൾ ട്വിറ്ററിൽ പങ്കുവെച്ചത്. ഇത് പുതിയ പാട്ടാണെന്നും രാം നവമിക്ക് ആൽബം പുറത്തിറക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്. My new song which will be released on 14th April at 11:45 AM on the occasion of #SriRamNavami is dedicated to our #IndianArmy forces. pic.twitter.com/Es391cE2PT — Chowkidar Raja Singh (@TigerRajaSingh) April 12, 2019 എന്നാൽ ട്വീറ്റ് പുറത്തുവന്ന ഉടൻ ഇത് മാർച്ച് 23 ന് പാകിസ്താൻ ദേശീയ ദിനത്തിന് പാക് സൈന്യത്തിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ പാട്ടിന്റെ സംഗീതം കോപ്പിയടിച്ചതാണെന്ന ആരോപണവുമായി പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ രംഗത്തെത്തി. എന്നാൽതാൻ ആരുടേയും പാട്ട് കോപ്പിയടിച്ചിട്ടില്ലെന്നും ഒരു ഭീകരരാഷ്ട്രത്തിൽ പാട്ടുകാരുണ്ട് എന്ന് കേട്ട് താൻ ആശ്ചര്യപ്പെടുകയാണെന്നും രാജാ സിങ് പറഞ്ഞു. അങ്ങനെയാണെങ്കിൽ പാകിസ്താനി ഗായകൻ തന്റെ പാട്ട് കോപ്പിയടിച്ചതായിരിക്കുമെന്നും എം.എൽ.എ പറഞ്ഞു. Glad that you copied. But copy to speak the truth as well. #PakistanZindabad https://t.co/lVPgRbcynQ — Asif Ghafoor (@peaceforchange) April 14, 2019 content highlights:BJP MLA releases patriotic song on Ram Navami, Pakistan Army claims he copied it from them


from mathrubhumi.latestnews.rssfeed http://bit.ly/2Pd7Zcq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages