'രാഹുലിനെ തടയാൻ ശ്രമിച്ചവരിൽ കോൺഗ്രസ് നേതാക്കളും?'പരോക്ഷ സൂചനയുമായി മുല്ലപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

'രാഹുലിനെ തടയാൻ ശ്രമിച്ചവരിൽ കോൺഗ്രസ് നേതാക്കളും?'പരോക്ഷ സൂചനയുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം തടയാൻ ശ്രമിച്ചതിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന പരോക്ഷ സൂചനയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് നേതാക്കളെ പരോക്ഷമായി വിമർച്ചുകൊണ്ടായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ പ്രതികരണം. രാഹുലിന്റെ സ്ഥാനാർഥിത്വം തടയാൻ ശ്രമിച്ചവരെപ്പറ്റി പറഞ്ഞാൽ അപ്രിയ സത്യങ്ങളുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്ഥാനാർഥിത്വം തടയാൻ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുല്ലപ്പള്ളി. ആരൊക്കെയാണ് രാഹുൽ ഗാന്ധിയിടെ സ്ഥാനാർഥിത്വം തടയാൻ ശ്രമിച്ചതെന്ന് വ്യക്തമാക്കാറായില്ലെന്നും സന്ദർഭം വരുമ്പോൾ വ്യക്തമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ചിലപ്പോളത് അപ്രിയ സത്യങ്ങളായിരിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സത്യങ്ങൾ ചിലപ്പോൾ പറയാൻ നിർബന്ധിതമാകുന്ന സന്ദർഭങ്ങളുണ്ടാകും. ചില സന്ദർഭത്തിൽ പറയാതിരിക്കാൻ നിർവാഹമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും നേതാവിന്റെ പേര് പറഞ്ഞില്ലെങ്കിലും വിമർശനം പി.സി. ചാക്കോയ്ക്കെതിരെയാണെന്നാണ് സൂചന. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിനായി കേരളത്തിൽ നിന്ന് നേതാക്കൾ ആവശ്യമുയർത്തിയപ്പോൾ അതിനെതിരെ സംസാരിച്ചത് പി.സി. ചാക്കോയായിരുന്നു. കേരളത്തിലെ നേതാക്കൾ അപക്വമായാണ് പെരുമാറുന്നതെന്ന വിമർശനം പി.സി ചാക്കോയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. Content Highlights:KPCC President Mullappalli jibe congress leaders for Rahul Gandhi Wayanad Seat


from mathrubhumi.latestnews.rssfeed https://ift.tt/2FFz0Rj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages