മാണ്ഡ്യയില്‍ തന്റെ മകനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് കുമാരസ്വാമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

മാണ്ഡ്യയില്‍ തന്റെ മകനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് കുമാരസ്വാമി

ബെംഗളൂരു: മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ തന്റെ മകനും ജെ.ഡി.എസ് സ്ഥാനാർതിയുമായ നിഖിലിനെ പരാജയപ്പെടുത്താൻ സഖ്യകക്ഷിയായ കോൺഗ്രസ് അടക്കമുള്ളവർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാർഥി സുമലതയ്ക്കുവേണ്ടി പ്രവർത്തിക്കാൻ കോൺഗ്രസ് രഹസ്യ ധാരണയിലെത്തിയെന്നും അദ്ദേഹം ആരോപിച്ചു. മാണ്ഡ്യയിൽ കാര്യങ്ങൾ കൈവിട്ടുപോയ നിലയിലാണ്. സ്വതന്ത്ര സ്ഥാനാർഥിക്ക് വ്യാപകമായ പിന്തുണയാണുള്ളത്. സ്വതന്ത്രയാണെങ്കിലും സുമലതയ്ക്ക് കോൺഗ്രസിന്റെയും ബിജെപിയുടെയും ഫാർമേഴ്സ് അസോസിയേഷന്റെയും പിന്തുണയുണ്ട്. ജെ.ഡി.എസിനെ ചവിട്ടിമെതിക്കാനാണ് അവർ കൈകോർക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു. മാണ്ഡ്യയിൽ കാര്യങ്ങൾ കൈവിട്ടുപോയെന്ന എച്ച്.ഡി ദേവഗൗഡയുടെ പരാമർശം സംബന്ധിച്ച ചോദ്യത്തോോണ് കുമാരസ്വാമി പ്രതികരിച്ചത്. അതിനിടെ, കോൺഗ്രസ് പ്രവർത്തകർ തന്റെയൊപ്പമാണെന്ന് സുമലതയും പ്രതികരിച്ചു. Content Highlights:Kumaraswamy, Mandhya, Sumalatha


from mathrubhumi.latestnews.rssfeed http://bit.ly/2YTad4Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages