നയം ലംഘിച്ചതിന്റെ പേരില്‍ ഗൂഗിള്‍ ബി.ജെ.പിയുടെ 98 പരസ്യങ്ങള്‍ നീക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

നയം ലംഘിച്ചതിന്റെ പേരില്‍ ഗൂഗിള്‍ ബി.ജെ.പിയുടെ 98 പരസ്യങ്ങള്‍ നീക്കി

ന്യൂഡൽഹി: രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെട്ടനയങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച്ഗൂഗിൾ നീക്കം ചെയ്തത് ബി.ജെ.പിയുടെ 98 പരസ്യങ്ങൾ. വൈ.എസ്.ആർ കോൺഗ്രസിന്റെ അഞ്ചെണ്ണവും നീക്കം ചെയ്തവയിൽ ഉൾപ്പെടും. എത്തിനോസ് ഡിജിറ്റൽ മാർക്കറ്റിങ്, ജസ്കരൺ ധില്ലൻ, ഹർഷ്നാഥ് ഹ്യുമൻ സർവീസസ്,വിദൂലി മീഡിയ എന്നീ ഏജൻസികൾ നൽകിയ പരസ്യങ്ങൾ മുഴുവനും ഗൂഗിൾ നീക്കം ചെയ്തു. വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി ഇത്തവണത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യൽ മീഡിയ കമ്പനികൾക്ക് സർക്കാർ കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പരസ്യങ്ങളുടെ ലൈബ്രറി പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും മുടക്കിയ തുകയും അതിന് ലഭിച്ച പ്രചാരവും വെളിപ്പെടുത്തണമെന്നും നിർദേശിച്ചത്. ഇതു പ്രകാരം ഗൂഗിൾ പ്രസിദ്ധപ്പെടുത്തിയ ട്രാൻസ്പരൻസി റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. എത്തിനോസ് ഡിജിറ്റൽ മാർക്കറ്റിങ് നൽകിയ 17 പരസ്യങ്ങൾ, ജസ്കരൺ ധില്ലൻ നൽകിയ ഒരു പരസ്യം, ഹർഷ്നാഥ് ഹ്യുമൻ സർവീസസ് നൽകിയ മൂന്നും, വിദൂലി മീഡിയ നൽകിയ രണ്ടും പരസ്യങ്ങളാണ് നീക്കം ചെയ്തത്. വൈ.എസ്.ആർ കോൺഗ്രസ് പൊതുവായി നൽകിയ പരസ്യങ്ങളിൽ അഞ്ചെണ്ണമാണ് നീക്കിയതെങ്കിൽ അവരുടെ സ്ഥാനാർഥി പാമ്മി സായ് ചരൺ റെഡ്ഡി നൽകിയ പരസ്യങ്ങളിൽ പത്തെണ്ണമാണ് ഗൂഗിൾ നീക്കിയത്. content highlights:Google removes 98 BJP Ads as policy violation


from mathrubhumi.latestnews.rssfeed http://bit.ly/2TXJdh1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages