രാമ നവമി: ബി.ജെ.പിക്ക് കൊല്‍ക്കൊത്തയില്‍ ബൈക്ക റാലിക്ക് അനുമതി നിഷേധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

രാമ നവമി: ബി.ജെ.പിക്ക് കൊല്‍ക്കൊത്തയില്‍ ബൈക്ക റാലിക്ക് അനുമതി നിഷേധിച്ചു

കൊല്‍ക്കൊത്ത: രാമ നവമി ആഘോഷവുമായി ബന്ധപ്പെട്ട് കൊല്‍ക്കൊത്തയില്‍ ബൈക്ക് റാലി നടത്താനുള്ള ബി.ജെ.പി നീക്കത്തിന് തിരിച്ചടി. രാഷ്ട്രീയയോ അരാഷ്ട്രീയമോ മതപരമോ ആയ ഒരു കാരണത്തിന്റെ പേരിലും നഗരത്തില്‍ ബൈക്ക് റാലിക്ക് അനുമതി നല്‍കാനാവില്ലെന്നാണ് കൊല്‍ക്കൊത്ത പോലീസിന്റെ നിലപാട്. അതേസമയം, സാധാരണ റാലികള്‍ നടത്തുന്നതില്‍ വിയോജിപ്പില്ലെന്ന് പോലീസ് ബി.ജെ.പിയേയും വി.എച്ച്.പിയേയും അറിയിച്ചു.

രാമ നവമിക്ക് റാലി നടത്താന്‍ ഒരുങ്ങിയ ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള റാലികള്‍ തടയരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. റാലികള്‍ തടഞ്ഞാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം തൃണമൂല്‍ കോണ്‍ഗ്രസ് നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അപരിഷ്‌കൃതര്‍ നടത്തുന്ന റാലികളാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മോണ്ടല്‍ ബി.ജെ.പിയുടെ രാമ നവമി ഘോഷയാത്രയോട് പ്രതികരിച്ചത്. റാലിയില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നും നാളെയുമായാണ് പുരുളിയയിലും ഗര്‍ബേട്ടയിലും വി.എച്ച്.പി, ബി.ജെ.പി പ്രവര്‍ത്തകര്‍ രാമ നവമി ഘോഷയാത്ര നടത്താന്‍ നിശ്ചയിച്ചിരുന്നത്.



from mangalam.com http://bit.ly/2IwPuym
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages